വെറും രാഷ്ട്രീയപരാമർശം..! മു​ഖ്യ​മ​ന്ത്രി​യു​ടെ “വാ​ട​ക’ പ​രാ​മ​ർ​ശം സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ഒ​രു രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശം മാ​ത്ര​മെന്ന് സ്പീ​ക്ക​ർ


sreeramakrishnan-lതി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം ന​ട​ത്തി​യ ശി​വ​സേ​ന​ക്കാ​രെ പ്ര​തി​പ​ക്ഷം വാ​ട​ക​യ്ക്ക് എ​തു​ത്ത​താ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ പ്ര​സ്താ​വ​ന സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്കി​ല്ലെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ഒ​രു രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശം മാ​ത്ര​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ രാ​ഷ്ട്രീ​യ​മാ​യി മ​റു​പ​ടി പ​റ​യാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്നു​മാ​ണ് സ്പീ​ക്ക​റു​ടെ റൂ​ളിം​ഗ്.

കൊ​ച്ചി​യി​ലെ ശി​വ​സേ​ന​യു​ടെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം അ​ര​ങ്ങേ​റി​യ​തി​ന്‍റെ പി​റ്റേ​ന്നാ​ണ് നി​യ​മ​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ളു​ണ്ടാ​യ​ത്. കൊ​ച്ചി​യി​ലെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​ന് എ​ത്തി​യ ശി​വ​സേ​ന​ക്കാ​ർ പ്ര​തി​പ​ക്ഷം വാ​ട​ക​യ്ക്ക് എ​ടു​ത്ത​വ​രാ​യി​രു​ന്നു​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ നി​യ​മ​സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ രൂ​ക്ഷ​മാ​യി പോ​ർ​വി​ളി​ച്ചു. പ​രാ​മ​ർ​ശം നീ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗം വി.​ഡി.​സ​തീ​ശ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് സ്പീ​ക്ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി പ​രാ​മ​ർ​ശം നീ​ക്കി​ല്ലെ​ന്ന് റൂ​ളിം​ഗ് ന​ട​ത്തി​യ​ത്.

Related posts