ഇപ്പോ എന്‍റെ കുളം കുളമായി..! മാ​ലി​ന്യം മൂ​ടി​യ ക​ങ്ങ​ര​പ്പ​ടി​യി​ലെ ചൂ​ര​ക്കു​ളം ‘എ​ന്‍റെ കു​ളം’ പ​ദ്ധ​തി​യിലൂടെ വൃ​ത്തി​യാ​ക്കി കോളജ് വിദ്യാർഥികളും നഗരസഭയും

kulamക​ള​മ​ശേ​രി: “എ​ന്‍റെ കു​ളം’  പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യും കോ​ള​ജ് വി​ദ്യാ​ർ​ഥിക​ളും ചേ​ർ​ന്ന് ക​ങ്ങ​ര​പ്പ​ടി ചൂ​ര​ക്കു​ളം  വൃ​ത്തി​യാ​ക്കി. വി​ശ്വ​ജോ​തി വാ​ഴ​ക്കു​ളം, എം​ഇഎ​സ് നോ​ർ​ത്ത് പ​റ​വൂ​ർ, മാ​ർ ബ​സേ​ലി​യ​സ് കോ​ത​മം​ഗ​ലം,  എ​സ്എ​ൻജി ഐറ്റിഎ​സ് പ​റ​വൂ​ർ എ​ന്നീ കോ​ളജു​ക​ളി​ലെ  എ​ൻഎ​സ്എ​സ് ടെ​ക്നി​ക്ക​ൽ സെ​ൽ വോ​ള​ണ്ടി​യേ​ഴ്സാ​ണ് ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ 14-ാം വാ​ർ​ഡി​ലെ ചൂ​ര​ക്കു​ളം ഏ​റെ​ക്കാ​ല​മാ​യി പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ജ​ല​സേ​ച​ന​ത്തി​നും കു​ളി​ക്കാ​നു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ളം പ​ഴ​യ നി​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണ് വോ​ള​ണ്ടി​യേ​ഴ്സ് ഏ​റ്റെ​ടു​ത്ത​ത്.

വ​ല​ക​ളും കു​ട്ട​ക​ളും ഉ​പ​യോ​ഗി​ച്ച് കു​ള​ത്തി​ൽ നി​ന്ന് പാ​യ​ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും കോ​രി മാ​റ്റി. കാ​ടു​പി​ടി​ച്ച് കി​ട​ന്ന പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് കു​ളം ശു​ചീ​ക​രി​ച്ച് ക​ഴി​ഞ്ഞ​ത്. വാ​ർ​ഡ് കൗ​ൺ​സി​ല​ർ മി​നി സോം​ദാ​സ്, എ​ൻഎ​സ്എ​സ് എ​റ​ണാ​കു​ളം കോ-ഓ​ർ​ഡി​നേ​റ്റ​ർ ബ്ല​സ​ൻ പോ​ൾ തു​ട​ങ്ങി​യ​വ​രും ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജെ​സി പീ​റ്റ​ർ, ജി​ല്ലാ ക​ള​ക്ട​ർ  മു​ഹ​മ്മ​ദ് വൈ. ​സ​ഫിറു​ള്ള, കൗ​ൺ​സി​ല​ർ മൈ​മൂ​ന​ത്ത് അ​ഷ​റ​ഫ്  തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.ക​ഴി​ഞ്ഞ മാ​സം   പു​റ​ഞ്ചേ​രി കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ 12-ാം വാ​ർ​ഡി​ലെ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ക്കി​ട​ന്ന  പു​റ​ഞ്ചേ​രി കു​ള​ത്തി​ലെ​യും സ​മീ​പ​ത്തെ​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​യ​ത്.

Related posts