ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ അ​ഭ്യ​ർ​ഥ​ന! 10 മി​നി​റ്റി​നു​ള്ളി​ല്‍ സഹായം എ​ത്തി​ച്ച് സോ​നു സൂ​ദ്

മീ​റ​റ്റ്: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത് മു​ത​ൽ ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി ബോ​ളി​വു​ഡ് താ​രം സോ​നു സൂ​ദ് രം​ഗ​ത്തു​ണ്ട്.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ഹാ​യ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും എ​ത്താ​റു​ണ്ട്. ഇ​പ്പോ​ഴി​താ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ അ​ഭ്യ​ർ​ഥ​ന ക​ണ്ട് സ​ഹാ​യ​മെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് സോ​നു.

മീ​റ​റ്റി​ലു​ള്ള കോ​വി​ഡ് ബാ​ധി​ച്ച ത​ന്‍റെ അ​മ്മാ​യി​ക്ക് വേ​ണ്ടി ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു റെ​യ്ന ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ട്വീ​റ്റ്. ട്വീ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സോ​നു വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യും സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​യി​രു​ന്നു.

10 മി​നി​റ്റി​നു​ള്ളി​ല്‍ സി​ലി​ണ്ട​ര്‍ എ​ത്തും ഭാ​യ് എ​ന്ന് സോ​നു ട്വി​റ്റ​റി​ലൂ​ടെ ത​ന്നെ മ​റു​പ​ടി ന​ൽ​കി. തു​ട​ര്‍​ന്ന് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​യെ​ന്ന റെ​യ്‌​ന​യു​ടെ ട്വീ​റ്റു​മെ​ത്തി.

Related posts

Leave a Comment