ഇടക്കൊച്ചി ബസ്റ്റാൻഡിനു സമീപം റോ​ഡ​രി​കിൽ​നി​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ സ്ഫോ​ട​ക​വ​സ്തു

പ​ള്ളു​രു​ത്തി: റോ​ഡ​രി​കിൽ​നി​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ സ്ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി. ഇ​ട​ക്കൊ​ച്ചി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പം പ്ര​ധാ​ന റോ​ഡി​ന് സ​മീ​പ​ത്താ​ണ് ഒ​രു ചാ​ക്ക് നി​റ​യെ ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടു​ന്ന രീ​തി​യി​ലു​ള്ള ഗു​ണ്ട് ഇ​ന്ന് രാ​വി​ലെ​യോ​ടെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. കാ​ൽ​ന​ട, വാ​ഹ​ന യാ​ത്രി​ക​ർ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​നു​പേ​ർ യാ​ത്ര ചെ​യ്യു​ന്ന റോ​ഡി​ന് സ​മീ​പം സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ​ത് നാ​ട്ടു​കാ​രി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചാ​ക്ക് റോ​ഡ​രി​കി​ൽ ഇ​രി​ക്കു​ന്ന​താ​യി കാ​ണു​ന്നു​ണ്ടെ​ങ്കി​ലും ആ​രെ​ങ്കി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​താ​യി​ക്കു​മെ​ന്ന് ക​രു​തി നാ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് പ​ള്ളു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഫോ​ട​ക​വ​സ്തു സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് നി​ർ​വീ​ര്യ​മാ​ക്കി.

Related posts