ടെസ്റ്റ് റാങ്കിംഗില്‍ കോഹ്ലിക്കു മുന്നേറ്റം

kohliദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു മുന്നേറ്റം. ബാറ്റ്‌സ്മാന്‍മാരില്‍ നാലാം സ്ഥാനത്തായിരുന്ന കോഹ്ലി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. മൊഹാലി ടെസ്റ്റില്‍ ആദ്യഇന്നിംഗ്‌സില്‍ നേടിയ 62 റണ്‍സാണ് കേഹ്ലിക്കു തുണയായത്.

ഇപ്പോള്‍ 833 പോയിന്റുള്ള കോഹ്ലിക്കു 14 പോയിന്റുകള്‍ കൂടെ നേടിയാല്‍ രണ്ടാം സ്ഥാനത്തേക്കുയരാം. നിലവില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്കു റാങ്കിംഗില്‍ മുന്നേറാന്‍ സാധിച്ചു. മൊഹാലിയില്‍ ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 90 റണ്‍സ് നേടിയതും നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയതുമാണ് ജഡേജയെ നാലാം സ്ഥാനത്തേക്കുയര്‍ത്തിയത്. ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനാണ് ഒന്നാം സ്ഥാനത്ത്. മൊഹാലി ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് ഷാമി ബൗളര്‍മാരില്‍ 19–ാം സ്ഥാനത്തെത്തി. ഇംഗ്ലീഷ് താരം ജോനി ബെയര്‍സ്‌റ്റോ ബാറ്റ്‌സ്മാന്‍മാരില്‍ ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു.

Related posts