കരിമീനും നെയ്മീനുമൊക്കെ ഇനി പായ്ക്കറ്റിൽ ലഭിക്കും; ആറു ജില്ലകളില്‍ ഇന്നു മുതല്‍ വിതരണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​യ്മീ​​​നും ക​​​രി​​​മീ​​​നും ആ​​​വോ​​​ലി​​​യും അ​​​ട​​​ക്കം ഏ​​​ഴു മ​​​ത്സ്യ​​​വി​​​ഭ​​​വ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പാ​​​യ്ക്ക​​​റ്റു​​​മാ​​​യി മ​​​ത്സ്യ​​​ഫെ​​​ഡ് രം​​​ഗ​​​ത്ത്. ക്രി​​​സ്മ​​​സ്- പു​​​തു​​​വ​​​ത്സ​​​ര ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് രു​​​ചി​​​യു​​​ടെ പു​​​തു​​​മ​​​യേ​​​കാ​​​ൻ ഏ​​​ഴു മ​​​ത്സ്യ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പാ​​​യ്ക്ക​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​ന്നു മു​​​ത​​​ൽ ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി എ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി ജെ.​​​ മേ​​​ഴ്സി​​​ക്കു​​​ട്ടി അ​​​മ്മ അ​​​റി​​​യി​​​ച്ചു.

നെ​​​യ്മീ​​​ൻ, ആ​​​വോ​​​ലി, ക​​​രി​​​മീ​​​ൻ എ​​​ന്നി​​​വ കൂ​​​ടാ​​​തെ അ​​​യ​​​ല, വ​​​ലി​​​യ നത്തോ​​​ലി, കൊ​​​ഞ്ച്, ചൂ​​​ര എ​​​ന്നീ മ​​​ത്സ്യ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പാ​​​യ്ക്ക​​​റ്റു​​​ക​​​ളാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്.ഏ​​​ഴ് മ​​​ത്സ്യ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ കി​​​റ്റി​​​ന് 2000 രൂ​​​പ​​​യാ​​​ണു വി​​​ല. 500, 1000 രൂ​​​പ​​​യു​​​ടെ മ​​​റ്റു കോം​​ബോ കി​​​റ്റു​​​ക​​​ളും മ​​​ത്സ്യ​​​ഫെ​​​ഡി​​​ന്‍റെ ഫി​​​ഷ് മാ​​​ർ​​​ട്ടു​​​ക​​​ൾ വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യും. മ​​​ത്സ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത അ​​​നു​​​സ​​​രി​​​ച്ച് പാ​​​യ്ക്ക​​​റ്റി​​​നു വി​​​ല വ്യ​​​ത്യാ​​​സം ഉ​​​ണ്ടാ​​​കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​കാ​​​സ്ഭ​​​വ​​​ൻ, അ​​​ന്തി​​​പ്പ​​​ച്ച ഫി​​​ഷ്റ്റേ​​​റി​​​യ​​​ൻ മൊ​​​ബൈ​​​ൽ മാ​​​ർ​​​ട്ട്, കൊ​​​ല്ലം പൊ​​​ടി​​​യാ​​​ടി, പ​​​ത്ത​​​നാ​​​പു​​​രം, ശ​​​ക്തി​​​കു​​​ള​​​ങ്ങ​​​ര, അ​​​ന്തി​​​പ്പ​​​ച്ച ഫി​​​ഷ്റേ​​​റ്റ​​​റി​​​യ​​​ൻ മൊ​​​ബൈ​​​ൽ മാ​​​ർ​​​ട്ട്, കോ​​​ട്ട​​​യം, ഈ​​​രാ​​​റ്റു​​​പേ​​​ട്ട, അ​​​യ​​​ർ​​​ക്കു​​​ന്നം, ക​​​ഞ്ഞി​​​ക്കു​​​ഴി, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്, പു​​​തു​​​പ്പ​​​ള്ളി, പാ​​​ലാ, പാ​​​ന്പാ​​​ടി, തി​​​രു​​​വാ​​​തു​​​ക്ക​​​ൽ, വാ​​​ക​​​ത്താ​​​നം, നെ​​​ടു​​​ങ്കു​​​ന്നം, എ​​​റ​​​ണാ​​​കു​​​ളം ചെ​​​ട്ടി​​​ച്ചി​​​റ, ഹൈ​​​ക്കോ​​​ട​​​തി ക​​​വ​​​ല, ക​​​ട​​​വ​​​ന്ത്ര, ക​​​തൃ​​​ക്ക​​​ട​​​വ്, കൂ​​​ത്താ​​​ട്ടു​​​കു​​​ളം, പാ​​​മ്പാ​​​ക്കു​​​ട, പ​​​ന​​മ്പ​​​ള്ളി ന​​​ഗ​​​ർ, പി​​​റ​​​വം, തേ​​​വ​​​ര, തൃ​​​ശൂ​​​ർ അ​​​മ​​​ല ന​​​ഗ​​​ർ, കോ​​​ഴി​​​ക്കോ​​​ട് അ​​​ര​​​യി​​​ട​​​ത്തു​​​പാ​​​ലം, തി​​​രു​​​വ​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഫീ​​​സ്റ്റ് ഓ​​​ഫ് സെ​​​വ​​​ൻ ഫി​​​ഷ​​​സ് വി​​​ത​​​ര​​​ണം.

മ​​​ത്സ്യ​​​ഫെ​​​ഡി​​​ന്‍റെ അ​​​ന്തി​​​പ്പ​​​ച്ച മൊ​​​ബൈ​​​ൽ ഫി​​​ഷ​​​റീ​​​സ് യൂ​​​ണി​​​റ്റി​​​ലും ​ഫീ​​​സ്റ്റ് ഓ​​​ഫ് സെ​​​വ​​​ൻ ഫി​​​ഷ​​​സ് ല​​​ഭി​​​ക്കും. അ​​​ഡ്വാ​​​ൻ​​​സ് ബു​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. ഫോ​​​ണ്‍: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 9526041320, 9526041090, കൊ​​​ല്ലം -9526041258, 9526041389, കോ​​​ട്ട​​​യം- 9526041296, എ​​​റ​​​ണാ​​​കു​​​ളം- 9526041117, തൃ​​​ശൂ​​​ർ- 9526041397, കോ​​​ഴി​​​ക്കോ​​​ട്- 9526041499.

Related posts