രാമാനുഗ്രഹം തേടി; ഐപിഎൽ 2024 പോരാട്ടത്തിന് ഇനി മണിക്കൂറുകൾ: അയോധ്യ രാമക്ഷേത്ര ദർശനം നടത്തി ലക്നോ സൂപ്പർ ജെയിന്‍റ്സ് താരങ്ങൾ

അ​യോ​ധ്യ: ഐ​പി​എ​ൽ 2024 പോരാട്ടത്തിന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ല​ക്നോ സൂ​പ്പ​ർ ജെ​യി​ന്‍റ്സ് (എ​ൽ​എ​സ്ജി) ടീം ​അ​യോ​ധ്യ രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു. കോ​ച്ച് ജ​സ്റ്റി​ൻ ലാം​ഗ​ർ, ജോ​ണ്ടി റോ​ഡ്‌​സ്, കേ​ശ​വ് മ​ഹാ​രാ​ജ്, ര​വി ബി​ഷ്‌​ണോ​യ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ് താ​ര​മാ​യ കേ​ശ​വ് മ​ഹാ​രാ​ജ് അ​യോ​ധ്യ​യി​ൽ എ​ത്തി​യ​ത്. “ജ​യ് ശ്രീ​റാം , എ​ല്ലാ​വ​ര്‍​ക്കും അ​നു​ഗ്ര​ഹ​മു​ണ്ടാ​ക​ട്ടെ”​എ​ന്ന കു​റി​പ്പോ​ടെ അ​യോ​ധ്യ​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു.

ഐ​പി​എ​ൽ പ​തി​നേ​ഴാം സീ​സ​ൺ ഇ​ന്ന് രാ​ത്രി തു​ട​ക്ക​മാ​കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്, റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വു​മാ​യി ഏ​റ്റു​മു​ട്ടും. ചെ​ന്നൈ​യി​ലെ ചെ​പ്പോ​ക്കി​ലാ​ണ് ക​ളി തു​ട​ങ്ങു​ക.

Related posts

Leave a Comment