അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി ശ്രീ​ധ​ന്യ സു​രേ​ഷ് ചു​മ​ത​ല​യേ​റ്റു; ചുമതലയേറ്റു! ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍; രണ്ടാഴ്ച്ച തിരുവനന്തപുരത്ത് ക്വാറന്റൈനിലായിരുന്നു…

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യി ഐ​എ​സ് നേ​ടി​യ ശ്രീ​ധ​ന്യ സു​രേ​ഷ് കോ​ഴി​ക്കോ​ട് അസിസ്റ്റന്‍റ് ക​ള​ക്ട​റാ​യി ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റു.

2019 ഐ​എ​സ് ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ഇ​ന്ന​ലെ വൈ​കിീ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു​വി​ന് മു​ന്പാ​കെ​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാ​ഴ്ച്ച് തി​രു​വ​ന്ത​പു​ര​ത്ത് ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു ശ്രീ​ധ​ന്യ.

വ​യ​നാ​ട് ജി​ല്ല​യി​ലെ അ​ന്പ​ല​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്നാ​ണ് സി​വി​ൽ സ​ർ​വീ​സി​ന്‍റെ പ​ട​വു​ക​ൾ ത​ണ്ടി ശ്രീ​ധ​ന്യ കോ​ഴി​ക്കോ​ട് ജി​ല്ലാ അസിസ്റ്റന്‍റ് ക​ള​ക്ട​റാ​യി എ​ത്തു​ന്ന​ത്.

അ​ന്പ​ല​ക്കൊ​ല്ലി കോ​ള​നി​യി​ലെ സു​രേ​ഷും ക​മ​ല​യു​മാ​ണ് ശ്രീ​ധ​ന്യ​യു​ടെ മാ​താ​പി​താ​ക​ൾ. ത​രി​യോ​ട് നി​ർ​മ​ലാ ഹൈ​സ്കൂ​ളി​ൽ നി​ന്ന് പ്രാ​ഥ​മി​ക വി​ദ്യ​ഭ്യാ​സ​വും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ നി​ന്ന് സു​വോ​ള​ജി​യി​ൽ ബി​രു​ദ​വും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രി​ദ​വും പൂ​ർ​ത്തി​യാ​ക്കി​യ​ ശേ​ഷ​മാ​ണ് സി​വി​ൽ സ​ർ​വീ​സി​ന് ചേ​ർ​ന്ന​ത്.

ശ്രീ​ധ​ന്യ ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലു​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക ജോ​ലി ചെ​യ്തി​രു​ന്നു.

2016 ൽ ​ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ അ​ന്ന് വ​യ​നാ​ട് ക​ള​ക്ട​റാ​യി​രു​ന്ന സാം​ബ​ശി​വ​റാ​വു​വി​നെ ഒ​രു പ​രി​പാ​ടി​ക്ക് ല​ഭി​ച്ചി​രു​ന്ന സ്വീ​ക​ര​ണ​വും പ്രാ​ധാ​ന്യ​വു​മാ​യി​രു​ന്നു ക​ള​ക്ട​റാ​വാ​നു​ള്ള മോ​ഹ​ത്തി​ന് മൊ​ട്ടി​ട്ട​തെ​ന്ന് ശ്രീ​ധ​ന്യ പ​റ​ഞ്ഞി​രു​ന്നു.

ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ മ​റ​ക്കാ​നാ​വ​ത്ത് സം​ഭ​വ​മാ​ണ് ശ്രീ​ധ​ന്യ​യു​ടെ ഐ​എ​എ​സ് എ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു പ​റ​ഞ്ഞു.

Related posts

Leave a Comment