വീണ്ടും രാ​ഗേ​ഷ് ; ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫി​ന് വി​ജ​യം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ പി.​കെ രാ​ഗേ​ഷ് വി​ജ​യി​ച്ചു. ഇ​ന്നു രാ​വി​ലെ 11 ഓ​ടെ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്.

11.10 ഓ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലും പു​റ​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പി.​കെ.​രാ​ഗേ​ഷി​ന് 28 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എ​ൽ​ഡി​എ​ഫി​ലെ വെ​ള്ളോ​റ രാ​ജ​ന് 27 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

55 അം​ഗ കൗ​ൺ​സി​ല​ർ​മാ​രാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഉ​ള്ള​ത്. ഇ​തി​ൽ എ​ൽ​ഡി​എ​ഫി​ന് 27ഉം ​യു​ഡി​എ​ഫ് 28 ഉം ​കൗ​ൺ​സി​ല​ർ​മാ​രാ​ണ് ഉ​ള്ള​ത്. ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​തോ​ടെ മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് രാ​ജി വ​യ്ക്കും. മു​സ്‌​ലിം​ലീ​ഗു​മാ​യു​ള്ള ധാ​ര​ണ പ്ര​കാ​ര​മാ​ണ് രാ​ജി. ലീ​ഗി​ലെ സി.​സീ​ന​ത്താ​യി​രി​ക്കും പു​തി​യ മേ​യ​ർ.

കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​സ്‌​ലിം​ലീ​ഗി​ന്‍റെ സി.​സ​മീ​റാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി​മേ​യ​ർ. സ്വ​ത​ന്ത്ര​നാ​യി ജ​യി​ച്ച പി.​കെ.​രാ​ഗേ​ഷ് വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ട് നി​ന്ന​പ്പോ​ൾ വോ​ട്ട്നി​ല 27-27. പി​ന്നീ​ട് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സി.​സ​മീ​ർ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി.

പി​ന്നീ​ട് പി.​കെ.​രാ​ഗേ​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​മീ​റി​നെ പു​റ​ത്താ​ക്കി. എ​ൽ​ഡി​എ​ഫ് സ​ഹാ​യ​ത്തോ​ടെ പി.​കെ. രാ​ഗേ​ഷ് ഡെ​പ്യൂ​ട്ടി മേ​യ​റാ​യി. രാ​ഗേ​ഷ് തി​രി​കെ കോ​ൺ​ഗ്ര​സി​ൽ എ​ത്തി​യ​തോ​ടെ ലീ​ഗ് വി​മ​ത​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ രാ​ഗേ​ഷി​നെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.​

ഡെ​പ്യൂ​ട്ടി മേ​യ​റി​ല്ലാ​തെ ര​ണ്ടു​മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.​ന​വം​ബ​റി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഭ​ര​ണ​കാ​ലാ​വ​ധി അ​വ​സാ​നി​പ്പി​ക്കും.

Related posts

Leave a Comment