എ​ട്ടു​കോ​ടി രൂ​പ! സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ആ​ല​പ്പു​ഴ: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ൽ.

ശ്രീ ​വ​ത്സം ഗ്രൂ​പ്പി​ന്‍റെ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് ആ​ണ് പാ​ല​ക്കാ​ട്‌ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​നി​മ നി​ർ​മി​ക്കാ​നാ​യി ശ്രീ​വ​ത്സം ഗ്രൂ​പ്പി​ൽ നി​ന്നും പ​ണം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

എ​ട്ടു​കോ​ടി രൂ​പ​യാ​ണ് ഈ ​വ്യ​വ​സാ​യ ഗ്രൂ​പ്പി​ൽ നി​ന്നും വാ​ങ്ങി​യ​ത്. എ​ന്നാ​ൽ സി​നി​മ നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പി​ന്നീ​ട് ഒ​രു വി​വ​ര​വും ഉ​ണ്ടാ​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​ട്ടും കൃ​ത്യ​മാ​യി വി​വ​രം ന​ൽ​കാ​തി​രു​ന്ന​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഈ ​കേ​സി​ൽ മു​ൻ‌​കൂ​ർ ജാ​മ്യ അ​പേ​ക്ഷ ആ​ല​പ്പു​ഴ കോ​ട​തി ത​ള്ളി​യ​തോ​ടെ ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​ത്രി പാ​ല​ക്കാ​ട്ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ടി​യ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ആ​യ ശ്രീ​കു​മാ​ർ മേ​നോ​ൻ നേ​ര​ത്തെ എം.​ടി​യു​മാ​യും തി​ര​ക്ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​സു​ണ്ടാ​യി​രു​ന്നു.

ര​ണ്ടാ​മൂ​ഴം എ​ന്ന നോ​വ​ലി​ന്‍റെ തി​ര​ക്ക​ഥ സി​നി​മ ആ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു എം. ​ടി വാ​സു​ദേ​വ​ൻ നാ​യ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഒ​ടു​വി​ൽ ഈ ​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ന​ടി മ​ഞ്ജു വാ​ര്യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ 2019-ൽ ​ശ്രീ​കു​മാ​ർ മേ​നോ​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment