മനസിൽ തോന്നുന്നത് ആരോടും തുറന്നുപറയാൻ മടിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് മമ്മൂട്ടി എന്ന് ശ്രീകുമാരൻ തന്പി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ സ്വഭാവ സവിശേഷത ഇതു തന്നെയാണ്. മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കൂ, ജീവിതത്തിൽ അഭിനയിക്കാറില്ല. കാള പെറ്റന്നു കേട്ടാൽ ഉടനെ കയറെടുക്കുന്ന സൈബർ പോരാളികൾക്ക് അതു മനസിലാകുമെന്നു തോന്നുന്നില്ല.
തന്റെ സന്ദർശനം (ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനം) ഒരു ചർച്ചാ വിഷയമാക്കാൻ മമ്മൂട്ടി ആഗ്രഹിച്ചിട്ടുണ്ടാവില്ല. ആരാധകരുടെ അമിതസ്നേഹം കലാകാരന് ഒരിക്കലും ശല്യമാകാൻ പാടില്ല. ഒരു വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന ഈ “റീൽസ് സംസ്കാരം’ അഭിലഷണീയമാണോ എന്നു കൂടി ബന്ധപ്പെട്ടവർ ആലോചിക്കണം. ഒരാൾ മനസിൽ കാണുന്നതു പോലെ മറ്റൊരാൾ പെരുമാറണം എന്നു പ്രതീക്ഷിക്കുന്നതു ശരിയല്ല. സ്വകാര്യതയെ മാനിക്കാൻ ശ്രമിക്കുക എന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
