‘വി​വാ​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പു​റ​ത്തു വ​രാ​ന്‍ തു​ട​ങ്ങി​യ​ത്, എ​ന്നാ​ൽ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഇ​വ​യാ​ണ്’: മ​ന​സ് തു​റ​ന്ന് അ​പ്സ​ര

മി​നി​സ്ക്രീ​ൻ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ന​ടി അ​പ്സ​ര. ത​ന്‍റെ ക​രി​യ​റി​നെ​ക്കു​റി​ച്ചും ജീ​വി​ത​ത്തി​ലെ​ടു​ത്തി​ട്ടു​ള്ള തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള അ​പ്സ​ര​യു​ടെ പു​തി​യ അ​ഭി​മു​ഖ​വും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

‘ഞാ​ന്‍ ഒ​രു​പാ​ട് വി​ഷ​മ​മു​ള്ള സ​മ​യ​ത്താ​ണ് ബി​ഗ്ബോ​സി​ലേ​ക്ക് പോ​യ​ത്. എ​നി​ക്ക് അ​വി​ടെ ഭ​യ​ങ്ക​ര സ​ന്തോ​ഷ​മാ​യി​രു​ന്നു. എ​നി​ക്ക് കി​ട്ടി​യ ഓ​രോ ജോ​ലി​യും ഏ​റെ ഹാ​പ്പി ആ​യി​ട്ടാ​ണ് ചെ​യ്ത​ത്. ഞാ​ന്‍ പോ​ലും അ​റി​യാ​തെ അ​വി​ടെ നി​ന്ന് ഇ​റ​ങ്ങേ​ണ്ടി​വ​ന്നു.

എ​ന്‍റെ 100 ശ​ത​മാ​നം എ​ഫ​ര്‍​ട്ട് അ​വി​ടെ കൊ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വി​വാ​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പു​റ​ത്തു വ​രാ​ന്‍ തു​ട​ങ്ങി​യ​ത്. ന​ല്ല കാ​ര്യ​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ല്ല. എ​ന്തൊ​ക്കെ​യോ പ്ര​തീ​ക്ഷി​ച്ചു​പോ​യ ഒ​രു കു​ഞ്ഞു കു​ട്ടി​യാ​ണ് ഞാ​ന്‍.

അ​വി​ടെ​നി​ന്ന് ഒ​ന്നു​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങേ​ണ്ടി വ​രു​ന്നു. പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ അ​ക​ത്തു​ണ്ടാ​യ​തി​നേ​ക്കാ​ള്‍ ഭീ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്. ന​മ്മ​ള്‍ എ​ന്തു പ്ര​തീ​ക്ഷി​ച്ചാ​ണോ അ​ങ്ങോ​ട്ടു പോ​യ​ത് അ​തി​നു നേ​രെ വി​പ​രീ​ത​മാ​ണ് ലൈ​ഫി​ല്‍ ഉ​ണ്ടാ​യ​ത്.

ഇ​പ്പോ​ഴും അ​തി​ന്‍റെ ആ​ഫ്റ്റ​ര്‍ എ​ഫ​ക്ട്‌​സ് ഉ​ണ്ട്. തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ള്‍ കു​റെ ആ​ള്‍​ക്കാ​ര്‍ കു​റ്റം പ​റ​യു​ന്നു. ജീ​വി​ത​ത്തി​ല്‍ കു​റെ പ്ര​ശ്‌​ന​ങ്ങ​ള്‍.. കു​റെ സ​ങ്ക​ട​ങ്ങ​ള്‍…. കു​റെ ന​ല്ല കാ​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്’ എ​ന്ന് അ​പ്സ​ര ര​ത്നാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment