നാ​ട് വി​ക​സി​ക്കു​ന്ന​ത് പ​ശ്ചാ​ത്ത​ല സൗ​ക​ര്യം വി​ക​സി​ക്കു​മ്പോ​ളെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

ച​പ്പാ​ര​പ്പ​ട​വ്: നാ​ട് വി​ക​സി​ക്കു​ന്ന​ത് പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​ക്കു​മ്പോ​ഴെ​ന്ന് എം. ​വി ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. മം​ഗ​ര​യി​ൽ 12.80 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ല​ത്തി​ന് 175 മീ​റ്റ​ർ നീ​ള​വും 7.50 മീ​റ്റ​ർ ക്യാ​രേ​ജ് വേ​യും ഇ​രു​വ​ശ​ത്തും 1.50 മീ​റ്റ​ർ ന​ട​പ്പാ​ത​യോ​ടും കൂ​ടി ആ​കെ 11 മീ​റ്റ​ർ വീ​തി​യു​ണ്ട്. 25 മീ​റ്റ​ർ നീ​ള​മു​ള്ള ഏ​ഴ് സ്പാ​നു​ക​ളും ഇ​രു​വ​ശ​ത്തും കോ​ൺ​ക്രീ​റ്റ് കൈ​വ​രി​ക​ളു​മാ​ണു​ള്ള​ത്.

പ്ര​സ്തു​ത പാ​ല​ത്തി​ന് മം​ഗ​ര ഭാ​ഗ​ത്ത് 90 മീ​റ്റ​ർ നീ​ള​ത്തി​ലും ബ​ദ​രി​യാ ന​ഗ​ർ ഭാ​ഗ​ത്ത് 48 മീ​റ്റ​ർ നീ​ള​ത്തി​ലും 7.50 മീ​റ്റ​ർ വീ​തി​യി​ൽ മെ​ക്കാ​ഡം ടാ​റും ചെ​യ്തി​ട്ടു​ണ്ട്. റോ​ഡ് സേ​ഫ്റ്റി പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് മാ​ർ​ക്കിം​ഗ്, റി​ഫ്ല​ക്ട​ർ സ്റ്റ​ഡ്, ബ്രോ​ക്ക​ൺ പാ​ര​പ്പെ​റ്റ്, ഹ​സാ​ർ​ഡ് മാ​ർ​ക്ക​ർ, ദി​ശാ ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പാ​ലം പൂ​ർ​ത്തി​യാ​യ​തോ​ടു​കൂ​ടി മം​ഗ​ര, ബ​ദ​രി​യ ന​ഗ​ർ, ത​ടി​ക്ക​ട​വ്, എ​രു​വാ​ട്ടി, തേ​ർ​ത്ത​ല്ലി, എ​ട​ക്കോം, അ​മ്മം​കു​ളം, ഒ​ടു​വ​ള്ളി തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം, പാ​ല​ക്ക​യം ത​ട്ട്, വൈ​ത​ൽ​മ​ല, നി​ർ​ദി​ഷ്ട നാ​ടു​കാ​ണി സ​ഫാ​രി പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കും.

ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി മോ​ഹ​ൻ, പി. ​പ്രേ​മ​ല​ത, ഫ​സീ​ല ഷം​സീ​ർ, അ​ബ്ദു​ൾ റ​ഹ്മാ​ൻ പെ​രു​വ​ണ, പി.​പി. സു​ഭാ​ഷ്, അ​ൽ​ഫി​യ സ​ലാം, സി.​എം. കൃ​ഷ്ണ​ൻ, സാ​ജ​ൻ ജോ​സ​ഫ്, കൂ​വേ​രി​ക്കാ​ര​ൻ ബാ​ല​കൃ​ഷ്ണ​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ർ, അ​നി​ൽ​ച​ന്ദ്ര​ൻ, രാ​ജേ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ൽ, ജോ​ജി പു​ളി​ച്ച​മാ​ക്ക​ൽ, പി.​ടി. മാ​ത്യു, സി​സ്റ്റ​ർ സി​നി ജോ​സ​ഫ്, പി.​എം. മ​ഹേ​ഷ്, ടി.​ജെ. ആ​ഗ​സ്തി, ടി. ​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എം. ​സ​ജി​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Related posts

Leave a Comment