വീ​ട്ടി​ലി​രു​ന്ന് ടെ​ലി​വി​ഷ​നു​മു​ന്നി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ലും സ​മ​യം പാ​ഴാ​ക്കാനില്ല! കു​ടും​ബ​ത്തി​ന് താ​ങ്ങാ​കു​ന്ന​തി​നാ​യി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​റ​ങ്ങി നി​യ​മ​വി​ദ്യാ​ര്‍​ഥി​നി

മാ​ഹി: വീ​ട്ടി​ലി​രു​ന്ന് ടെ​ലി​വി​ഷ​നു​മു​ന്നി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ലും സ​മ​യം പാ​ഴാ​ക്കാ​തെ കു​ടും​ബ​ത്തി​ന് താ​ങ്ങാ​കു​ന്ന​തി​നാ​യി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​റ​ങ്ങി നി​യ​മ​വി​ദ്യാ​ര്‍​ഥി​നി.

അ​ഴി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡി​ലെ ക​ല്ലാ​മ​ല ശ്രീ​ധ​ര്‍​മ​ത്തി​ല്‍ പി.​കെ. ശ്രീ​നി​ത്യ​യാ​ണ് പ​ഠ​നോ​പ​ക​ര​ണം വാ​ങ്ങു​ന്ന​തി​നും തൊ​ഴി​ലി​നു​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ സ​ജീ​വ​മാ​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ചേ​ര്‍​ന്ന് തൊ​ഴി​ല്‍ കാ​ര്‍​ഡും സ്വ​ന്ത​മാ​ക്കി.

ത​ല​ശേ​രി പാ​ല​യാ​ട് കാ​മ്പ​സി​ലെ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​എ എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ശ്രീ​നി​ത്യ.​തു​ട​ര്‍​പ​ഠ​ന​ത്തി​ന് സ്വ​ന്ത​മാ​യി പ​ണം സ്വ​രൂ​പി​ക്കു​വാ​നും ലാ​പ് ടോ​പ്പ് വാ​ങ്ങാ​നു​മാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​തെ​ന്ന് ശ്രീ​നി​ത്യ പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്നു​ള്ള മ​ടു​പ്പും ഇ​തി​ലൂ​ടെ ഒ​ഴി​വാ​യി കി​ട്ടു​ന്നു​വെ​ന്നും ശ്രീ​നി​ത്യ പ​റ​ഞ്ഞു. വീ​ട്ടി​ല്‍ മൂ​ന്ന് പ​ശു​ക്ക​ളെ വ​ള​ര്‍​ത്തു​ന്ന​തി​നാ​ല്‍ പു​ര​യി​ട​ത്തി​ല്‍ പു​ല്‍​ക്കൃ​ഷി​യും ചെ​യ്തു​വ​രു​ന്നു​ണ്ട്.

ഗ്രോ​ബാ​ഗി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തു​ന്നു.പ​പ്പ​ട​നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി സു​ധ​ര്‍​മ​ന്‍റെ​യും വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ് ശ്രീ​നി​ത്യ.

സ​ഹോ​ദ​ര​ന്‍ ശ്രീ​നി​ധ് ഒ​മാ​നി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി ബി​രു​ദ​ധാ​രി​ക​ള്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ കാ​ര്‍​ഡെ​ടു​ത്ത് ജോ​ലി​ചെ​യ്തു മാ​തൃ​ക​യാ​കു​ന്നു​ണ്ട്.

കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​ൽ​പ്പെ​ട്ട് വി​ദേ​ശ​ത്തു​നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും തി​രി​കെ​യെ​ത്തി​യ നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്.

Related posts

Leave a Comment