ശ്രീ​നി​വാ​സ​ന്‍റെ വി​ശി​ഷ്ട പ്ര​ക​ട​ന​ങ്ങ​ളും കാ​ലാ​തീ​ത​മാ​യ സം​ഭാ​വ​ന​ക​ളും എ​ന്നെ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും: അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശി​ഷ്ട പ്ര​ക​ട​ന​ങ്ങ​ളും കാ​ലാ​തീ​ത​മാ​യ സം​ഭാ​വ​ന​ക​ളും എ​ന്നെ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ആ​ത്മാ​വി​ന് മു​ക്തി ല​ഭി​ക്ക​ട്ടെ എ​ന്നും ഗ​വ​ർ​ണ​ർ കു​റി​ച്ചു.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ന്ത​രി​ച്ച​ത്. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. പെ​ട്ടെ​ന്ന് അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment