യു​ക്രെ​യ്ൻ‌ യു​ദ്ധം: റ​ഷ്യ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്ന് പു​ടി​ൻ

മോ​സ്കോ: യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി റ​ഷ്യ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. വെ​ടി​നി​ർ​ത്ത​ലി​നാ​യി ഒ​ന്ന​ര വ​ർ​ഷം മു​ന്പ് മു​ന്നോ​ട്ടു​വ​ച്ച വ്യ​വ​സ്ഥ​ക​ളി​ൽ റ​ഷ്യ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് വ​ർ​ഷാ​വ​സാ​ന ചോ​ദ്യോ​ത്ത​ര-​വാ​ർ​ത്താ​സ​മ്മേ​ള​ന പ​രി​പാ​ടി​യി​ൽ പു​ടി​ൻ വ്യ​ക്ത​മാ​ക്കി.

യു​ദ്ധം നി​ർ​ത്താ​ൻ യു​ക്രെ​യ്ൻ സ​ന്ന​ദ്ധ​മ​ല്ലെ​ന്നും പു​ടി​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, ച​ർ​ച്ച​യ്ക്കു​ള്ള സ​ന്ന​ദ്ധ​ത യു​ക്രെ​യ്ൻ കാ​ട്ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ താ​ൻ മു​ന്നോ​ട്ടു​വ​ച്ച വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ റ​ഷ്യ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡോ​ണ​റ്റ്സ്ക്, ലു​ഹാ​ൻ​സ്ക്, സാ​പ്പോ​റി​ഷ്യ, ഖേ​ർ​സ​ൺ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു യു​ക്രെ​യ്ൻ സേ​ന പി​ന്മാ​റ​ണ​മെ​ന്നാ​ണു പു​ടി​ൻ അ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​നാ​ലു പ്ര​ദേ​ശ​ങ്ങ​ളും റ​ഷ്യ​യോ​ടു കൂ​ട്ടി​ച്ചേ​ർ​ത്ത​താ​യി പു​ടി​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും റ​ഷ്യ​ൻ സേ​ന​യ്ക്ക് ഇ​വി​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​മി​ല്ല.

അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു​വ​ച്ച വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണു പു​ടി​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2001 മു​ത​ൽ എ​ല്ലാ വ​ർ​ഷാ​വ​സാ​ന​ത്തി​ലും പു​ടി​ൻ ന​ട​ത്തു​ന്ന ചോ​ദ്യ​ത്തോ​ര പ​രി​പാ​ടി മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന​താ​ണ്. ഇ​ത്ത​വ​ണ 26 ല​ക്ഷം ചോ​ദ്യ​ങ്ങ​ളാ​ണു പു​ടി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക്രെം​ലി​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment