മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ 40-ാം ചരമദിനത്തിൽ വൃദ്ധസദനത്തിൽ ഭക്ഷണവുമായെത്തി ഭാര്യ വിമലയും മക്കളും. എറണാകുളം മുളന്തുരുത്തി കാരിക്കോടുള്ള ബെത്ലഹേം ജിയാട്രിക് കെയർ ഹോമിലാണ് കുടുംബസമേതം ഇവരെത്തിയത്.
മരുമക്കളായ ദിവ്യയും അർപ്പിതയും പേരക്കുട്ടികളും ഇവർക്കൊപ്പം വൃദ്ധസദനത്തിലെത്തിയിരുന്നു. അന്തേവാസികൾക്കൊപ്പം ഒരുപാട് സമയം ചിലവഴിച്ച് ഉച്ചഭക്ഷണവും നൽകിയാണ് കുടുംബം മടങ്ങിയത്.
ഡിസംബർ 20നായിരുന്നു ശ്രീനിവാസന്റെ അന്ത്യം. സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായിരുന്നു അദ്ദേഹം.
