ധാ​ക്ക​യി​ൽ​നി​ന്നു പാ​കി​സ്ഥാ​നി​ലേ​ക്കു വി​മാ​നം പ​റ​ന്നു, 14 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം

ധാ​ക്ക: 14 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പാ​കി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശും ത​മ്മി​ൽ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ് വീ​ണ്ടും ആ​രം​ഭി​ച്ചു. ബം​ഗ്ലാ​ദേ​ശ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ബി​മാ​ൻ ബം​ഗ്ലാ​ദേ​ശ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ജി-341 ​വി​മാ​നം ധാ​ക്ക​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് രാ​ത്രി പ​തി​നൊ​ന്നോ​ടെ ക​റാ​ച്ചി​യി​ലെ ജി​ന്ന അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​റ​ന്നി​റ​ങ്ങി. 2012നു ​ശേ​ഷം ധാ​ക്ക​യും ക​റാ​ച്ചി​യും ത​മ്മി​ലു​ള്ള ആ​ദ്യ​ത്തെ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സാ​ണി​ത്.

ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ബി​മ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തെ പ​ര​മ്പ​രാ​ഗ​ത​മാ​യ വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. 2024 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം ബം​ഗ്ലാ​ദേ​ശും പാ​കി​സ്താ​നും ത​മ്മി​ൽ വ​ള​ർ​ന്നു​വ​രു​ന്ന സൗ​ഹൃ​ദ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.

ബി​മാ​ൻ ബം​ഗ്ലാ​ദേ​ശ് എ​യ​ർ​ലൈ​ൻ​സ് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തും. നി​ല​വി​ൽ മാ​ർ​ച്ച് 30 വ​രെ​യാ​ണ് ഇ​തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി എ​ട്ടി​ന് ധാ​ക്ക​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന വി​മാ​നം 11ന് ​ക​റാ​ച്ചി​യി​ലെ​ത്തി​ച്ചേ​രും.

മ​ട​ക്ക വി​മാ​നം അ​ർ​ധ​രാ​ത്രി 12ന് ​ക​റാ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 4:20ന് ​ധാ​ക്ക​യി​ൽ എ​ത്തും. നി​ല​വി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ദു​ബാ​യ് അ​ല്ലെ​ങ്കി​ൽ ദോ​ഹ വ​ഴി​യു​ള്ള ക​ണ​ക്ടിം​ഗ് ഫ്ലൈ​റ്റു​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ബം​ഗ്ലാ​ദേ​ശും പാ​കി​സ്ഥാ​നും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ത്. പാ​കി​സ്ഥാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഇ​ഷാ​ഖ് ദാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ധാ​ക്ക സ​ന്ദ​ർ​ശി​ച്ച അ​വ​സ​ര​ത്തി​ലാ​ണ് ഇ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്.

പാ​കി​സ്ഥാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​പ്പോ​ൾ ഈ ​സ​ർ​വീ​സു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

Related posts

Leave a Comment