ഈനാംപേച്ചി പോകുമ്പോൾ മരപ്പട്ടി വരും..! സംസ്ഥാനത്ത് ഇപ്പോൾ ജനാധിപത്യമല്ല ഗുണ്ടാധിപത്യം; കേരളത്തിലെ സർക്കാരുകളെ പരിഹസിച്ച് ശ്രീനിവാസൻ

sreenivasan തിരുവനന്തപുരം: സംസ്ഥാനത്ത് മാറി വരുന്ന മുന്നണി ഭരണ സംവിധാനത്തെ പരിഹസിച്ച് നടൻ ശ്രീനിവാസൻ. ഈനാംപേച്ചി പോകുമ്പോൾ മരപ്പട്ടി വരും എന്ന അവസ്ഥയാണ് സംസ്ഥാനത്തിനെന്ന് ശ്രീനിവാസൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ഇത് നാളുകളായി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോൾ ജനാധിപത്യമല്ല ഗുണ്ടാധിപത്യമാണ് നടക്കുന്നത്. സംസ്ഥാനത്തെ ഒരു രാഷ്ട്രീയപ്പാർട്ടിയേയും മികച്ചത് എന്ന് പറയാനാകില്ല. ജനാധിപത്യത്തിൽ സ്ഥിരമായ ഒരു രാഷ്ട്രീയ നേതാവിന്‍റെ ആവശ്യം പോലുമില്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

Related posts