അരക്കെട്ടും പൊട്ടിച്ച് പോലീസ്..! ഇ​രി​ക്കൂ​റി​ൽ ഏഴു ലക്ഷത്തിന്‍റെ കു​ഴ​ൽ​പ്പ​ണ വേ​ട്ട; പ്രതിയുടെ അരയിൽ പ്രത്യേകം തയ്യാറാക്കിയ അറ‍യിൽ നിന്നാണ് പണം കണ്ടെടുത്തത്

kuzhal-panamശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​റി​ൽ വ​ൻ കു​ഴ​ൽ​പ​ണ വേ​ട്ട. 7,76000 രൂ​പ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി പ​ര​പ്പം പൊ​യി​ൽ വ​ട്ടി​ക്കു​ന്നു​മ്മ​ൽ‌ ഹു​സൈ​നെ (57) യാ​ണ് ഇ​രി​ക്കൂ​ർ എ​സ്ഐ കെ.​വി.​മ​ഹേ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ ഇ​രി​ക്കൂ​ർ വ​ണ്ടി​ത്താ​വ​ള​ത്ത് ബ​സി​റ​ങ്ങു​ന്ന​തി​നി​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​ത്യേ​ക രീ​തി​യി​ൽ നി​ർ​മി​ച്ച് അ​ര​യി​ൽ കെ​ട്ടി​യ തു​ണി ബെ​ൽ​റ്റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് കെ​ട്ടു​ക​ളാ​യി 2000 രൂ​പ​യു​ടെ 380 നോ​ട്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.ഇ​രി​ക്കൂ​റി​ലും പ​രി​സ​ര​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് പ​ണ​മെ​ന്ന് ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ഴ​ൽ​പ​ണ മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​ന്ന് ഉ​ച്ച​ക്ക് ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​എ​സ്ഐ സ​തീ​ശ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​തേ​ഷ്, പ്ര​മോ​ദ്, പ്രി​യേ​ഷ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts