സച്ചിനെയും വെറുതെ വിടാതെ ശ്രീറെഡ്ഡി! നടി ചാര്‍മിയുമായി ചേര്‍ത്ത് ആരോപണം; ശ്രീറെഡ്ഡിയ്‌ക്കെതിരെ രോഷപ്രകടനവുമായി സോഷ്യല്‍മീഡിയ

പ്രമുഖര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തി വാര്‍ത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ആളാണ് നടി ശ്രീറെഡ്ഢി. തുടരെത്തുടരെ നിരവധി ആരോപണങ്ങള്‍ ശ്രീറെഡ്ഡി ഉന്നയിക്കുകയുണ്ടായെങ്കിലും ഇത്തവണത്തെ ആരോപണം അല്‍പ്പം കടുത്തുപോയി.

ഇത്തവണ ശ്രീ റെഡ്ഡി ഉന്നം വച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെയാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഈ വെളിപ്പെടുത്തല്‍ ഉയര്‍ത്തിയിരിക്കുന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കാരന്‍ എന്ന റൊമാന്റിക്കായ വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ചാര്‍മിങ് സുന്ദരിയുമായി പ്രണയത്തിലായി…ഇതിന് മധ്യസ്ഥത നിന്നത് ഉന്നതനായ ചാമുണ്ഡേശ്വര്‍ സ്വാമിയും…മഹാന്മാരായ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം..ഞാനുദ്ദേശിച്ചത് നന്നായി പ്രണയിക്കാന്‍ അറിയാമെന്നാണ്.’ ഇങ്ങനെയാണ് ശ്രീറെഡ്ഢി ഫേസ്ബുക്കില്‍ കുറിച്ചത്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന പേരിന് പകരം തെന്‍ഡുല്‍ക്കാരന്‍ എന്നാണ് ശ്രീറെഡ്ഢി ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ചാര്‍മിങ് സുന്ദരി എന്ന് പറഞ്ഞിരിക്കുന്നത് തെന്നിന്ത്യന്‍ നടി ചാര്‍മിയെ ആണന്നും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിനെയാണ് ചാമുണ്ഡേശ്വര സ്വാമി എന്ന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു.

ഇതുവരെ ശ്രീറെഡ്ഢി നടത്തിയ ആരോപണങ്ങളെക്കാള്‍ വലിയ പ്രതികരണമാണ് പുതിയ പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. തെന്‍ഡുല്‍ക്കറെ വെറുതെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴയ്‌ക്കേണ്ട എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ പൊതു റോഡില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചും ശ്രീറെഡ്ഢി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Related posts