വി​മ​ര്‍​ശ​ന​ങ്ങ​ള്‍ കൂ​ടു​ത​ലും കു​ടും​ബ​ത്തി​ല്‍ നി​ന്ന്: ശ്രിന്ദ

കാ​ര​ക്ട​ർ റോ​ളു​ക​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ ‌‌ഒ​രി​ടം ക​ണ്ടെ​ത്തി​യ ന​ടി​യാ​ണ് ശ്രി​ന്ദ. ആ​ട് 3 ആ​ണ് ശ്രി​ന്ദ​യു​ടേ​താ​യി ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യി​രി​ക്കു​ന്ന ചി​ത്രം. പു​റ​ത്തു​നി​ന്നു​ള്ള​തി​നേ​ക്കാ​ൾ വി​മ​ർ​ശ​ന​വും അ​ഭി​പ്രാ​യ​വും ത​നി​ക്ക് ല​ഭി​ക്കു​ന്ന​ത് കു​ടും​ബ​ത്തി​ൽ നി​ന്നാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ശ്രി​ന്ദ ഇ​പ്പോ​ൾ.

പു​റ​ത്തു​നി​ന്നു​ള്ള​തി​നേ​ക്കാ​ൾ വി​മ​ർ​ശ​ന​വും അ​ഭി​പ്രാ​യ​വും എ​നി​ക്കു ല​ഭി​ക്കു​ന്ന​ത് കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ്. ആ ​അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ന്നെ സം​ബ​ന്ധി​ച്ച് വ​ള​രെ പ്ര​ധാ​ന​വു​മാ​ണ്. ഭ​ർ​ത്താ​വ് സി​ജു എ​സ് . ബാ​വ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ആ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ളു​ടെ ച​ർ​ച്ച​ക​ളി​ൽ എ​പ്പോ​ഴും സി​നി​മ​യു​ണ്ടാ​വും. പ​ണ്ടേ​യു​ള്ള ഒ​രി​ഷ്ട​മാ​ണ് കാ​ടു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ.

അ​വി​ടെ കു​റ​ച്ചു സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. വി​ഷ​മ​ഘ​ട്ട​ങ്ങ​ളി​ൽ മ​ന​സി​ന്‍റെ ഭാ​രം കു​റ​യ്ക്കാ​ൻ പ്ര​കൃ​തി​യു​മാ​യു​ള്ള ബ​ന്ധം സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​യ്ക്കി​രു​ന്നു സം​സാ​രി​ക്കു​ന്ന ശീ​ല​മു​ണ്ട്. ഒ​രു​ത​രം ഹീ​ലി​ങ് പ്രോ​സ​സ് ആ​ണ്. മ​ന​സി​ലു​ള്ള കാ​ര്യം ഉ​റ​ക്കെ പ​റ​യു​മ്പോ​ൾ ന​മു​ക്കൊ​രു സ​മാ​ധാ​നം ല​ഭി​ക്കും”.- ശ്രി​ന്ദ പ​റ​ഞ്ഞു.

കൂ​ടാ​തെ ത​നി​ക്കെ​തി​രെ വ​രു​ന്ന വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചും ശ്രി​ന്ദ മ​ന​സ് തു​റ​ന്നു. മ​റ്റൊ​രാ​ളെ വേ​ദ​നി​പ്പി​ക്കു​ന്ന​തി​ലൂ​ടെ അ​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും സ​ന്തോ​ഷം കി​ട്ടു​ന്നു​ണ്ടാ​വാം. അ​നാ​വ​ശ്യ​മാ​യ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളെ​യും ക​ളി​യാ​ക്ക​ലു​ക​ളെ​യും അ​വ​ഗ​ണി​ക്കു​ക​യാ​ണ് ഏ​റ്റ​വും ന​ല്ല​ത്. സൗ​ഹൃ​ദ​ങ്ങ​ൾ എ​നി​ക്ക് വ​ള​രെ വി​ല​പെ​ട്ട​താ​ണ്. സി​നി​മ​യി​ലെ സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ൾ എ​നി​ക്ക് കു​ടും​ബം പോ​ലെ​യാ​ണ്- ശ്രി​ന്ദ പ​റ​ഞ്ഞു.

Related posts

Leave a Comment