പാ​മ്പാ​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ജി​ത്തു​വി​ന് ര​ക്ഷ​ക​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യെ​ത്തി

പു​​തു​​പ്പ​​ള്ളി: രാ​​ഹു​​ല്‍ ഗാ​​ന്ധി​​യെ കാ​​ണാ​​നാ​​യി പാ​​മ്പാ​​ടി​​യി​​ലേ​​ക്ക് എ​​ത്തി​​യ യു​​വാ​​വി​​ന് ഒ​​ടു​​വി​​ല്‍ ര​​ക്ഷ​​ക​​നാ​​യി സാ​​ക്ഷാ​​ല്‍ രാ​​ഹു​​ല്‍ ഗാ​​ന്ധി നേ​​രി​​ട്ടെ​​ത്തി. ഇ​​ന്ന​​ലെ മൂ​​ന്നി​​ന് ഒ​​ള​​ശ ചാ​​ല​​ശേ​​രി വീ​​ട്ടി​​ല്‍ ജി​​ത്തു ഏ​​ബ്ര​​ഹാം ജോ​​ര്‍​ജി (37) സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

ഈ ​​സ​​മ​​യം ഇ​​തു​​വ​​ഴി​​യെ​​ത്തി​​യ രാ​​ഹു​​ല്‍ ഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ജി​​ത്തു​​വി​​നെ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച​​ത്. പാ​​മ്പാ​​ടി​​യി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ​​യാ​​ണ് ജി​​ത്തു​​വി​​നെ രാ​​ഹു​​ല്‍ ഗാ​​ന്ധി കാ​​ണാ​​നി​​ട​​യാ​​യ​​ത്.

വ​​യോ​​ധി​​ക​​ന്‍ വ​​ട്ടം ചാ​​ടി​​യ​​തു ക​​ണ്ട് വെ​​ട്ടി​​ക്കു​​ന്ന​​തി​​നി​​ടെ റോ​​ഡി​​ല്‍ മ​​റി​​ഞ്ഞു വീ​​ണ് പ​​രി​​ക്കേ​​റ്റു കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു ജി​​ത്തു. ആം​​ബു​​ല​​ന്‍​സ് വി​​ളി​​ച്ചു​​വ​​രു​​ത്തി ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണം ചെ​​യ്ത ശേ​​ഷ​​മാ​​ണ് രാ​​ഹു​​ല്‍ മ​​ട​​ങ്ങി​​യ​​ത്.

പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച ജി​​ത്തു​​വി​​നെ പ്രാ​​ഥ​​മി​​ക ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്കു ശേ​​ഷം വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. ജി​​ത്തു​​വി​​ന്‍റെ വ​​ല​​തു​​കൈ​​ക്ക് സാ​​ര​​മാ​​യ പ​​രി​​ക്കു​​ണ്ട്.

Related posts

Leave a Comment