സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ല! വ്യോ​മ​സേ​നാ സുസജ്ജമെന്ന് മേധാവി

ന്യൂ​ഡ​ല്‍​ഹി: ഗ​ല്‍​വാ​ന്‍ താ​ഴ്‌​വ​ര​യി​ല്‍ ചൈ​ന​യു​മാ​യു​ള്ള ഏ​റ്റ​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ന്‍ സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ലെ​ന്ന് വ്യോ​മ​സേ​നാ മേ​ധാ​വി ആ​ര്‍.​കെ.​എ​സ്. ഭ​ദൗ​രി​യ.

ഹൈ​ദ​രാ​ബാ​ദി​ന് സ​മീ​പ​മു​ള്ള എ​യ​ര്‍​ഫോ​ഴ്‌​സ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ന്ന സം​യു​ക്ത ബി​രു​ദ പ​രേ​ഡി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഏ​ത് ആ​ക്‌​സ​മി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ ഭ​ദൗ​രി​യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ല​ഡാ​ക്കി​ലെ ലേ ​അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

സം​യു​ക്ത​സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തു​മാ​യും ക​ര​സേ​നാ​മേ​ധാ​വി എം.​എം. ന​ര​വ​ണെ​യു​മാ​യു​മു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് ഭ​ദൗ​രി​യ ലേ​യി​ലെ​യും ശ്രീ​ന​ഗ​റി​ലെ​യും വ്യോ​മ​സേ​നാ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത്.

ശ്രീ​ന​ഗ​റി​ലെ​യും ലേ​യി​ലെ​യും വ്യോ​മ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ന്‍​നി​ര യു​ദ്ധ​വി​മാ​ന​ങ്ങ​ളെ ഒ​രു​ക്കി​നി​ര്‍​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ന്ന​ത സ​ര്‍​ക്കാ​ര്‍​വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ല​ഡാ​ക്കി​ന​ടു​ത്തു​ള്ള കേ​ന്ദ്ര​ത്തി​ല്‍ മി​റാ​ഷ് യു​ദ്ധ​വി​മാ​ന​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ലാ​കോ​ട്ട് ക​ഴി​ഞ്ഞ​വ​ര്‍​ഷം മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത് മി​റാ​ഷ് യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ്. ‍ ചൈ​നീ​സ് പ​ട്ടാ​ള​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ര​സേ​ന​ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി അ​പ്പാ​ച്ചെ, ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഇ​ന്ന​ലെ എ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment