സു​ഹൃ​ത്തി​ന്‍റെ പി​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് തടയാൻ ശ്രമിക്കുന്നതിനിടെ കുത്തിപരിക്കേൽപ്പിച്ചു; പ്ര​തി പി​ടി​യി​ല്‍


കൊ​ല്ലം: സു​ഹൃ​ത്തി​ന്‍റെ പി​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം യു​വാ​വി​നെ ക​ഴു​ത്തി​ന് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച​കേ​സി​ലെ പ്ര​തി പി​ടി​യി​ൽ.

ശ​ക്തി​കു​ള​ങ്ങ​ര​സ്വ​ദേ​ശി ത​ന്‍​സീ​ല്‍(24) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ന്നി​മേ​ല്‍​ചേ​രി കോ​ലാ​ശ്ശേ​രി​ല്‍ ബി​ജു​വി​നെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബി​ജു​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ പി​താ​വി​നെ പ്ര​തി മ​ര്‍​ദ്ദി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍ കൈ​യി​ൽ ക​രു​തി​യി​രു​ന്ന സ്ക്രൂ​ഡ്രൈ​വ​ര്‍ ഉ​പ​യോ​ഗി​ച്ച് ബി​ജു​വി​ന്‍റെ ക​ഴു​ത്തി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ഴ​ത്തി​ല്‍ പ​രി​ക്കേ​റ്റ ബി​ജു​വി​നെ ആ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് പ്രതിയെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍ വീ​ടി​ന്‍റെ നി​ര്‍​മ്മാ​ണ സാ​മ​ഗ്രി​ക​ള്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​ണ് വീ​ണ്ടും കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്. ഇ​തു​കൂ​ടാ​തെ​യും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ത​ന്‍​സീ​ൽ.

ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​നു വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ ആ​ശ ഐ.​വി, ദി​ലീ​പ്, ഷാ​ജ​ഹാ​ന്‍, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment