കെ.​സു​ധാ​ക​ര​നെ​തി​രേ മൊ​ഴി ന​ല്‍​കണം; പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഭീഷണി; ഡി​വൈ​എ​സ്പിക്കെതിരെ ആരോപണവുമായി മോ​ൻ​സ​ന്‍ മാ​വു​ങ്ക​ല്‍

കൊ​ച്ചി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ മൊ​ഴി ന​ല്‍​കാ​ന്‍ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പീ​ഡ​ന​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട മോ​ണ്‍​സ​ൻ മാ​വു​ങ്ക​ല്‍.

സു​ധാ​ക​ര​ന്‍റെ പേ​രു പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഭാ​ര്യ​യും മ​ക്ക​ളും ജീ​വ​നോ​ടെ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഡി​വൈ​എ​സ്പി വൈ.​എ​സ്. റ​സ്തം പ​റ​ഞ്ഞു​വെ​ന്നും മോ​ൻ​സ​ൻ ആ​രോ​പി​ച്ചു.

വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണു മോ​ന്‍​സ​ൻ ക്രൈം ​ബ്രാ​ഞ്ചി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

പോ​ക്‌​സോ കേ​സി​ല്‍ ശി​ക്ഷാ​വി​ധി വ​ന്ന ദി​വ​സം കോ​ട​ത​യി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കും വ​ഴി പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മോ​ൻ​സ​ൻ പ​റ​ഞ്ഞു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ദി​വ​സം സു​ധാ​ക​ര​ന്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മൊ​ഴി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​നൂ​പി​ല്‍​നി​ന്ന് പ​ണം വാ​ങ്ങി​യ​ത് സു​ധാ​ക​ര​ന് കൊ​ടു​ക്കാ​നാ​ണെ​ന്നു പ​റ​യ​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നും മോ​ൻ​സ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment