ഫെ​​ൻ​​സിം​​ഗ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ ഭ​​വാ​​നി ദേവിക്ക് ച​​രി​​ത്രനേട്ടം

വു​​ഷി (ചൈ​​ന): ഏ​​ഷ്യ​​ൻ ഫെ​​ൻ​​സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ സി.​​എ. ഭ​​വാ​​നി ദേ​​വി​​ക്ക് വെ​​ങ്ക​​ലം. ഏ​​ഷ്യ​​ൻ ഫെ​​ൻ​​സിം​​ഗ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ​​മെ​​ഡ​​ൽ ആ​​ണി​​ത്. സെ​​മി​​യി​​ൽ ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ സ​​യ്നാ​​ബ് ഡെ​​യ്ബെ​​കോ​​വ​​യോ​​ട് ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു, 14-15.

ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ 15-10ന് ​​നി​​ല​​വി​​ലെ ലോ​​ക​​ചാ​​ന്പ്യ​​നാ​​യ ജ​​പ്പാ​​ന്‍റെ മി​​സാ​​കി എ​​മു​​റ​​യെ അ​​ട്ടി​​മ​​റി​​ച്ചാ​​യി​​രു​​ന്നു ഭ​​വാ​​നി ദേ​​വി​​യു​​ടെ സെ​​മി ഫൈ​​ന​​ൽ പ്ര​​വേ​​ശം.

ത​​ല​​ശേ​​രി സാ​​യ് താ​​രം

ഒ​​ളി​​ന്പി​​ക്സ് ഫെ​​ൻ​​സിം​​ഗി​​ൽ പ​​ങ്കെ​​ടു​​ത്ത ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് ഭ​​വാ​​നി ദേ​​വി. ചെ​​ന്നൈ സ്വ​​ദേ​​ശി​​യാ​​യ ഭ​​വാ​​നി, പ​​ത്താം ക്ലാ​​സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം ത​​ല​​ശേ​​രി സാ​​യി​​യി​​ൽ ചേ​​ർ​​ന്നു. ത​​ല​​ശേ​​രി ബ്ര​​ണ്ണ​​ൻ കോ​​ള​​ജി​​ൽ​​നി​​ന്നാ​​ണ് ഡി​​ഗ്രി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

Related posts

Leave a Comment