രാത്രികാലങ്ങളില്‍ ഒളിച്ചിരുന്നു ആളുകള്‍ക്ക് നേരെ കല്ലെറിയുന്നത് ഹരമായി ! പക്ഷെ പോലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞപ്പോള്‍ പണിപാളി; തിരുവല്ലയിലെ പെണ്‍കുട്ടികളുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ആളുകള്‍ക്കു നേരെ കല്ലെറിഞ്ഞ് നാടിനെ പരിഭ്രാന്തിയിലാക്കിയ പെണ്‍കുട്ടികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത രണ്ടു സഹോദരിമാരാണ് നാട്ടുകാരേയും പൊലീസിനേയും വട്ടം കറക്കിയത്.

തിരുമൂലപുരത്തെ ഇരുവെള്ളിപ്രയിലാണ് സംഭവം. തുടരെ നാല് ദിവസമാണ് ഇവര്‍ കല്ലേറ് നടത്തിയത്. തുടര്‍ന്ന് പോലീസ് ഉള്‍പ്പെടെ മുപ്പതോളം പേര് അടങ്ങുന്ന സംഘം ഉറക്കമൊഴിഞ്ഞ് തെരച്ചില്‍ നടത്തുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്ന് വന്ന പൊലീസ് ജീപ്പിന് നേരെയും കല്ലേറ് വന്നു.

തിരച്ചില്‍ നടത്തുന്നതിന് ഇടയില്‍ പല നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും ഏറുകിട്ടി. കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായപ്പോള്‍ സംശയത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷീജയുടെ നേതൃത്വത്തില്‍ സംഘം ഈ പെണ്‍കുട്ടികളുടെ വീടിന് സമീപം ഒളിച്ചിരുന്നു.

അന്ന് രാത്രി കല്ലെറിയാന്‍ വീണ്ടും പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടികളെ ഒളിച്ചിരുന്നവര്‍ ചേര്‍ന്ന് പിടികൂടി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്ന് സിഐ പറഞ്ഞു.

Related posts

Leave a Comment