തടിച്ചിയെന്ന വിളി കേട്ടു മടുത്തു, ഒരുവര്‍ഷം കൊണ്ട് പതിനെട്ടുകാരി കുറച്ചത് 63 കിലോ ഭാരം!! പൊണ്ണത്തടിച്ചിയെന്ന് വിളിച്ചവരെ കൊണ്ട് സുന്ദരിയെന്ന് പറയിച്ച ജോസിയുടെ കഥയിങ്ങനെ

ഡാ തടിയാ അല്ലെങ്കില്‍ തടിച്ചീ എന്നൊക്കെ വിളി കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. പലര്‍ക്കും തടി ഒരു പ്രശ്‌നമാണ്. എന്നാല്‍ ചങ്കൂറ്റം കൊണ്ട് പൊണ്ണത്തടിയെ കുറച്ച ജോസി ഡെസ്ഗ്രാന്‍ഡ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി പായുന്നത്.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലാണ് ജോസിയുടെ സ്വദേശം. 127 കി.ഗ്രാം ഭാരമുണ്ടായിരുന്ന താന്‍ അമിതവണ്ണത്തിന്റെ പേരില്‍ സ്‌കൂളിലും പുറത്തും അപഹസിക്കപ്പെട്ടിരുന്നതായി ജോസി പറയുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഈ 18കാരി തന്നെ കളിയാക്കിയവരുടേയും വിമര്‍ശകരുടേയും വായടപ്പിച്ചു. 64 കി.ഗ്രാം ഭാരത്തിലേക്ക് എത്തിയ താന്‍ ഒരു റെഡ് ഗൗണ്‍ അണിഞ്ഞാണ് സ്‌കൂളിലേക്ക് പോയതെന്ന് ജോസി ഓര്‍ത്തെടുക്കുന്നു.

ആദ്യ മാസങ്ങളില്‍ ചെറിയ രീതിയിലുളള വ്യായാമങ്ങള്‍ ചെയ്തു. ജോഗിംങ്ങും വാക്കിങ്ങും ആയിരുന്നു ആദ്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പതുക്കെ ജിമ്മില്‍ വ്യായാമം ചെയ്യാന്‍ തുടങ്ങി. ഒരു പേഴ്‌സണല്‍ ട്രെയിനറുടെ സഹായവും തേടി വ്യായാമം കടുപ്പിച്ചു. ആഴ്ച്ചയില്‍ നാല് തവണയെങ്കിലും ജിമ്മില്‍ വ്യായാമം ചെയ്യും. ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെ 12 മാസത്തോളം ജോസി വ്യായാമവും ഭക്ഷണനിയന്ത്രണവും തുടര്‍ന്നു.

Related posts