കല്യാണം എന്താണെന്ന് ഇന്ത്യക്കാര്‍ കാണാന്‍ പോകുന്നതേയുള്ളൂ ! സ്വര്‍ണപ്പെട്ടി തുറക്കുമ്പോള്‍ ആളുകളുടെ കാതുകളിലെത്തുന്നത് ഗായത്രിമന്ത്രം; മകള്‍ ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്തിന്റെ വീഡിയോ വൈറലാവുന്നു…

മുംബൈ: ആഡംബരവിവാഹത്തിനു മുന്നോടിയായി ആഡംബര ക്ഷണക്കത്തുകള്‍ തയ്യാറാക്കുന്നതില്‍ ഇപ്പോള്‍ പലരും വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്.
പണം എങ്ങനെ ചെലവഴിക്കുമെന്ന് സംശയിച്ചിരിക്കുന്നവര്‍ക്ക് അത് ആഡംബരം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്. അംബാനി കുടുംബം ഏതായാലും ലാളിത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാന്നാണ് സമീപകാലത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ വിവാഹ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നതും മറിച്ചല്ല.

ഇഷ അംബാനിയുടെ കല്യാണക്കുറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വര്‍ണത്താല്‍ നിരര്‍മിച്ച പെട്ടിയിലാണ് കല്യാണ ക്കുറി സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണം കൊണ്ടുള്ള പെട്ടി തുറക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് ഗായത്രിമന്ത്രമാണ്. ഇതിനപ്പുറം പല വിസ്മയങ്ങളും ഇനി കാണാനിരിക്കുന്നതേയുള്ളു.കല്യാണക്കുറിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദും ഇഷാ അംബാനിയും തമ്മിലുള്ള വിവാഹം ഡിസംബര്‍ 12-ാം തിയതി മുംബൈയില്‍ വെച്ച് നടക്കും. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം ആഡംബരത്തിന്റെ അവസാന വാക്കാകുമോ എന്നതാണ് ആകാംഷ. എംബിഎ വിദ്യാര്‍ത്ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്.

പിരമല്‍ ഗ്രൂപ്പ് മേധാവികളായ അജയ്-സ്വാതി ദമ്പതികളുടെ മകനാണ് ആനന്ദ് പിരമല്‍. പിരമല്‍ റിയാലിറ്റി, പിരമല്‍ സ്വാസ്ത്യ എന്നിവയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് നിലവില്‍ ആനന്ദ്. അമേരിക്കയില്‍ ഹാര്‍ഡ് വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും എംബിഎ നേടിയിട്ടുണ്ട് ആനന്ദ്. ഇഷ അംബാനി റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയില്‍ എന്നിവയിലെ ബോര്‍ഡ് അംഗമാണ്. അമേരിക്കയിലെ യേല്‍ സര്‍വ്വകാലാശാലയില്‍ നിന്ന് സൈക്കോളജി, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദമെടുത്ത ഇഷ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ എംബിഎ ചെയ്യുകയാണിപ്പോള്‍.

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകളും പിരമല്‍ ഗ്രൂപ്പ് മേധാവിയുടെ മകനും വിവാഹിതരാകുന്നതോടെ രാജ്യത്തെ രണ്ട് വലിയ വ്യവസായ കുടുംബങ്ങള്‍ തമ്മിലുള്ള ഒരുമിക്കലാണ് നടക്കുന്നത്. എന്തായാലും ഇരുകുടുംബങ്ങളും പണമിറക്കാന്‍ മടികാട്ടാത്തതിനാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ആഡംബര വിവാഹമായേക്കും ഇതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Related posts