പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ “സൗ​ജ​ന്യ​പാ​സി’​ന്‍റെ മ​റ​വി​ൽ അ​ന​ധി​കൃ​ത ടോ​ൾ​പി​രി​വ്

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ​നി​ന്നും അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി. സൗ​ജ​ന്യ പ്ര​വേ​ശ​ന യാ​ത്ര​യ്ക്കു​ള്ള പാ​സി​ന്‍റെ മ​റ​വി​ലാ​ണ് ഈ ​കൊ​ള്ള.

മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ൾ സൗ​ജ​ന്യ പ്ര​വേ​ശ​ന​ത്തി​നു​ള്ള പാ​സ് പു​തു​ക്ക​ണ​മെ​ന്നാ​ണു ക​രാ​ർ​ക​മ്പ​നി​ത​ന്നെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.​ഇ​തി​നാ​യി ഫോ​ണി​ൽ സ​ന്ദേ​ശം വ​രു​മെ​ന്നാ​ണ് ക​മ്പ​നി പ​റ​യു​ന്ന​ത്.​എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം പേ​രു​ടെ ഫോ​ണി​ലേ​ക്കും ക​മ്പ​നി സ​ന്ദേ​ശം അ​യ​ക്കു​ന്നി​ല്ല.

ടോ​ൾ​പ്ലാ​സ ക​ട​ന്നു പോ​കു​മ്പോ​ൾ വാ​ഹ​ന​ത്തി​ലെ ഫാ​സ്ടാ​ഗ് വ​ഴി പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. പ​രാ​തി​പ്പെ​ട്ടാ​ൽ പാ​സ് പു​തു​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണ് പ്ര​ശ്ന​മെ​ന്നും ഫാ​സ്ടാ​ഗ് വ​ഴി ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു ന​ൽ​കാ​ൻ സം​വി​ധാ​ന​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ടോ​ൾ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തെ​ന്നു യാ​ത്രി​ക​ർ പ​റ​യു​ന്നു. ഓ​രോ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​ത്ത​ര​ത്തി​ൽ ര​ണ്ടോ​മൂ​ന്നോ ത​വ​ണ അ​ന​ധി​കൃ​ത​മാ​യി പ​ണം വ​സൂ​ലാ​ക്കി കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ക​മ്പ​നി.

സൗ​ജ​ന്യ പ്ര​വേ​ശ​ന​പാ​സ് കൃ​ത്യ​ത​യി​ല്ലാ​തെ തോ​ന്നും മ​ട്ടി​ലാ​ക്കു​ന്ന​തു വ​ഴി വ​ലി​യൊ​രു തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം കൂ​ടു​ത​ൽ​പേ​രെ സൗ​ജ​ന്യ പാ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​നു​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് ക​രാ​ർ ക​മ്പ​നി​ക്കു​ള്ള​ത്.

പാ​ലി​യേ​ക്ക​ര​യി​ലേ​തു​പോ​ലെ പാ​സ് പു​തു​ക്ക​ൽ വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ​യാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പാ​ലി​യേ​ക്ക​ര​യി​ൽ പ​ത്തു​കി​ലോ​മീ​റ്റ​ർ വാ​യു​ദൂ​രം ക​ണ​ക്കാ​ക്കി സൗ​ജ​ന്യ പാ​സ് അ​നു​വ​ദി​ക്കു​മ്പോ​ൾ ഇ​വി​ടെ ഏ​ഴ​ര കി​ലോ​മീ​റ്റ​റാ​ക്കി ചു​രു​ക്കി. അ​തും വാ​യു​ദൂ​ര​മ​ല്ലാ​തെ റോ​ഡ് ദൂ​രം നോ​ക്കി​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

ടോ​ൾ​പ്ലാ​സ​യി​ൽ​നി​ന്നും ഒ​മ്പ​ത​ര കി​ലോ​മീ​റ്റ​റി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കും എ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഏ​ഴി​ന് എം​എ​ൽ​എ വി​ളി​ച്ചു​കൂ​ട്ടി​യ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

അ​ന്ന​ത്തെ യോ​ഗ തീ​രു​മാ​ന​വും ക​രാ​ർ ക​മ്പ​നി കാ​റ്റി​ൽ പ​റ​ത്തി. 2022 മാ​ർ​ച്ച് ഒ​മ്പ​തു മു​ത​ലാ​ണ് പ​ന്നി​യ​ങ്ക​ര​യി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ പി​രി​വ് തു​ട​ങ്ങി​യ​ത്. അ​ന്നു​മു​ത​ൽ തു​ട​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​വേ​ശ​ന പ്ര​ശ്ന​വും. നാ​ലു​വ​ർ​ഷ​മാ​കു​മ്പോ​ഴും വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കോ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Related posts

Leave a Comment