സം​സ്ഥാ​ന​ത്ത് തെ​രു​വു​നാ​യശ​ല്യം രൂക്ഷം; വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ഴ​ഞ്ഞു​തന്നെ

കോ​ട്ട​യം: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​മ്പോ​ഴും സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ഴ​ഞ്ഞു​ത​ന്നെ. കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 1065 തെ​രു​വു നാ​യ്ക്ക​ള്‍​ക്കു മാ​ത്ര​മാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ താ​ത്പ​ര്യം കാ​ട്ടാ​ത്ത​തി​നാ​ല്‍ പ​ദ്ധ​തി മു​ട​ന്തു​ക​യാ​ണ്. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 15 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മാ​ത്ര​മാ​ണ് തെ​രു​വ്‌​നാ​യ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്ന​ത്.

മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളൊ​ന്നും താ​ത്പ​ര്യം കാ​ട്ടി​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്. നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ന്‍ ജീ​വ​ന​ക്കാ​രെ അ​ട​ക്കം നി​യോ​ഗി​ക്കേ​ണ്ട​തും ചെ​ല​വ് വ​ഹി​ക്കേ​ണ്ട​തും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ്.

ജി​ല്ല​യി​ല്‍ 43,660 വ​ള​ര്‍​ത്തു​നാ​യ്ക്ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ത്തി​ട്ടു​ണ്ട്. നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ എ​ബി​സി സെ​ന്‍റ​റു​ക​ള്‍ തു​റ​ക്കാ​നു​ള്ള നീ​ക്ക​വും വി​ജ​യി​ച്ചി​ട്ടി​ല്ല.

ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​താ​ണ് ഇ​ഴ​യാ​ന്‍ കാ​ര​ണം. കോ​ടി​മ​ത​യി​ലാ​ണ് ജി​ല്ല​യി​ലെ ഏ​ക എ​ബി​സി സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വൈ​ക്ക​ത്ത് എ​ബി​സി സെ​ന്‍റ‌​ര്‍ തു​ട​ങ്ങാ​ന്‍ ത​ത്വ​ത്തി​ല്‍ തീ​രു​മാ​ന​മാ​യെ​ങ്കി​ലും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഹോ​ട്ട് സ്പോ​ട്ടു​ക​ളും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​രു​മാ​സം പ​ത്തോ അ​തി​ല​ധി​ക​മോ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളെ​യാ​ണ് ഹോ​ട്ട് സ്പോ​ട്ടാ​യി മാ​റ്റി​യ​ത്.

പാ​ലാ, ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, വൈ​ക്കം, വെ​ച്ചൂ​ര്‍ എ​ന്നി​വ​ട​ങ്ങ​ളെ​യാ​ണ് ജി​ല്ല​യി​ലെ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി​യി​ല്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 321 പേ​ര്‍​ക്കാ​ണു ക​ടി​യേ​റ്റ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി-192, പാ​ലാ-167, വൈ​ക്കം-150, വെ​ച്ചൂ​ര്‍-142 എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റി​ട​ങ്ങ​ളി​ല്‍ നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​വ​രു​ടെ എ​ണ്ണം. മ​റ്റു ജി​ല്ല​ക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.െ

Related posts

Leave a Comment