എല്ലാം തുറന്നു പറയാൻ കെഎസ്ആർടിസി; വരവ് ചെലവ് കണക്കുകളും സാമ്പ ത്തികാവസ്ഥയും വിവരിച്ച് ഫേസ്ബുക്കിൽ എംഡി


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​ജ​ന​ങ്ങ​ളോ​ട് കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ൻ കെ​എ​സ്ആ​ർ​ടി​സി.

ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കാ​ൻ വൈ​കി​യ​തി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഈ​മാ​സം 20ന​കം മു​ഴു​വ​ൻ ശ​മ്പ​ള​വും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി എം​ഡി ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റീസ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ കാ​ര്യ​ങ്ങ​ളും ജ​ന​ങ്ങ​ളോ​ട് പ​റ​യു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഇ​ന്നു മു​ത​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്.

തീ​രു​മാ​നി​ച്ച​ത്. ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​യി​രി​ക്കും എം​ഡി ബി​ജു പ്ര​ഭാ​ക​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.എ​പ്പി​സോ​ഡ്1- കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​വി​ലെ (ഏ​പ്രി​ൽ മാ​സം വ​രെ​യു​ള്ള) വ​ര​വ്,ചി​ല​വ് ക​ണ​ക്കു​ക​ൾ ശ​മ്പ​ളം വൈ​കു​ന്ന​തി​ന്‍റെ നി​ജ​സ്ഥി​തി.

എ​പ്പി​സോ​ഡ് 2- എ​ന്താ​ണ് കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ്, എ​ന്തി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ്, സ്വി​ഫ്റ്റ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ന്ത​ക​നാ​ണൊ.

എ​പ്പി​സോ​ഡ് 3 -ഡി ​സി പി ​എ​ന്തി​ന്, എ​ന്താ​ണ് ഡി ​സി പി ​യു​ടെ​പ്രാ​ധാ​ന്യം. എ​പ്പി​സോ​ഡ് 4- റീ​സ്ട്ര​ക്ച്ച​ർ 2.0 എ​ന്താ​ണ്. എ​ന്താ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി. സു​ശീ​ൽ ഖ​ന്നാ റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ.

എ​പ്പി​സോ​ഡ് 5-എ​ന്താ​ണ് ഫീ​ഡ​ർ സ​ർ​വീ​സ്. എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് വി​ശ​ദീ​ക​രി​ക്കു​ക.അ​തേ​സ​മ​യം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

Related posts

Leave a Comment