മോദി ഇഫക്ടില്‍ കേരളവും ഡിജിറ്റലാകുന്നു! എല്ലാ സേവനങ്ങള്‍ക്കും പേടിഎം മോഡല്‍ ആപ്പ് ഉടന്‍

7o7പ്രധാനമന്ത്രിയുടെ ആഗ്രഹങ്ങളുടെയും നിര്‍ബന്ധങ്ങളുടെയും ഫലമായി  കൊച്ചു കേരളവും സമ്പൂര്‍ണ ഡിജിറ്റലാകാന്‍ തീരുമാനിച്ചിരിക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന കേരളം ഇതിനോടകം ഡിജിറ്റല്‍ പണമിടപാടുകളുടെ ആദ്യഘട്ടത്തിലേയ്ക്ക് കാലെടുത്തുവച്ചിരുന്നു.

ഇത്തരത്തില്‍ നേരത്തെ തുടങ്ങിവച്ച പദ്ധതികള്‍ കൂടുതല്‍ സജീവമാക്കി ജനങ്ങളെ ആകമാനം സമ്പൂര്‍ണ ഡിജിറ്റല്‍ ലോകത്തേയ്ക്ക് നയിക്കുക എന്നതാണ് പുതുതായി ലക്ഷ്യമാക്കുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി ജന ജീവിതം ലഘൂകരിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. വിവിധ സേവനങ്ങള്‍ ഉറപ്പുനല്‍കുന്ന സമഗ്രമായ ഒരു മൊബൈല്‍ ആപ്പഌക്കേഷനായിരിക്കും വരാന്‍ പോകുന്നത്.

ഇലക്ട്രിസിറ്റി ബില്‍, വാട്ടര്‍ അഥോറിറ്റി ബില്ലുകള്‍, നികുതികള്‍, മോട്ടോര്‍ വാഹന വകുപ്പ്, തുടങ്ങി എല്ലാവിധ സര്‍ക്കാര്‍ സംവിധാനങ്ങളെയും കൂട്ടിയിണക്കിയുള്ളതായിരിക്കും ഈ ആപ്പ്. വിവിധ ഫീസുകളും ആപ്പുവഴി അടയ്ക്കാം. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം കൈമാറാം. നിശ്ചിത തുക ആപ്പില്‍ സൂക്ഷിച്ച് ആവശ്യത്തിനുപയോഗിക്കാവുന്ന രീതിയിലുള്ള ഇ- വാലറ്റ് സൗകര്യവും  ഈ ആപ്പില്‍ ഉണ്ട്.

പണിപ്പുരയിലിരിക്കുന്ന ബഹുഗുണ പ്രദാനമായ ഈ ആപ്പിന് പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ആര്‍ഷകമായ സമ്മാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related posts