വിദ്യാർഥികൾക്ക് ഭീഷണിയായി വ​ണ്ടി​ത്താ​വ​ളം സ്കൂ​ളി​നു​മു​ന്നി​ൽ തെ​രു​വു​നാ​യ  വി​ള​യാ​ട്ടം;  നായ്ക്കളെ ഒഴിവാക്കാൻ നടപടി വേണമെന്ന് രക്ഷിതാക്കൾ

വ​ണ്ടി​ത്താ​വ​ളം: കെ​ക​ഐം​എ​ച്ച്എ​സ്എ​സ് സ്കൂ​ൾ കോ​ന്പൗ​ണ്ടി​നു​സ​മീ​പം ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വു​നാ​യ​ക്കൂ​ട്ടം സ്കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി. ര​ണ്ടു​മാ​സ​ത്തോ​ളം സ്കൂ​ൾ അ​ട​ച്ചു​കി​ട​ന്ന​തി​നാ​ൽ തെ​രു​വു​നാ​യ്ക്ക​ൾ പ​തി​വാ​യി അ​ന്തി​യു​റ​ങ്ങു​ന്ന​ത് സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലാ​ണ്.

മു​ന്പ് സ്കൂ​ളി​ന​ക​ത്ത് പു​ല്ലു​തി​ന്നു​ക​യാ​യി​രു​ന്ന ര​ണ്ടാ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ചി​രു​ന്നു. സ്കൂ​ളി​നു മു​ന്നി​ലെ പ്ര​ധാ​ന​പാ​ത​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ൾ​ക്കും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ഭീ​തി​പ​ര​ത്തു​ക​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം​മു​ന്പാ​ണ് ടൗ​ണി​ൽ തെ​രു​വു​നാ​യ പി​ടി​ത്തം ന​ട​ന്ന​ത്. പി​ടി​കൂ​ടി​യ നാ​യ്ക്ക​ളെ വ​ന്ധീ​ക​ര​ണം ന​ട​ത്തി വീ​ണ്ടും ഇ​തേ സ്ഥ​ല​ത്ത് വി​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം സ്കൂ​ൾ കോ​ന്പൗ​ണ്ടി​നു​ള്ളി​ലും സ​മീ​പ​ത്തും ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന നാ​യ്ക്ക​ളെ ഒ​ഴി​വാ​ക്കാ​ൻ എ​ത്ര​യും​വേ​ഗം അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts