ത​നി​ച്ചു താ​മ​സിച്ചിരുന്ന സ്ത്രീയുടെ കൊ​ലപാതകം: വീ​ടി​നു സ​മീ​പ​ത്തു​ള്ള നാ​ലു പേ​രെ നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കും; ഒ​ന്നി​ല​ധി​കം പേ​ർ കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നു പോ​ലീ​സ്

കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ആ​യ​ന്പാ​റ ചെ​ക്കി​പ്പ​ള്ള​ത്തെ സു​ബൈ​ദ(62)​യു​ടെ കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​രെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ ഹൊ​സ്ദു​ർ​ഗ് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റു കോ​ട​തി (ഒ​ന്ന്) ഉ​ത്ത​ര​വി​ട്ടു.​സു​ബൈ​ദ​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​ള്ള നാ​ലു പേ​രാ​ണി​വ​ർ. ഇ​വ​രെ പോ​ലീ​സ് പ​ല ത​വ​ണ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി​യി​ൽ വൈ​രു​ധ്യം ക​ണ്ട​താ​ണു നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലീ​സി​നെ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ 17നാ​ണ് ത​നി​ച്ചു താ​മ​സി​ക്കു​ന്ന സു​ബൈ​ദ​യു​ടെ കൈ​കാ​ലു​ക​ൾ തു​ണി​കൊ​ണ്ടു ബ​ന്ധി​ച്ചു വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ അ​ണി​ഞ്ഞി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഒ​ന്നി​ല​ധി​കം പേ​ർ കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. കൊ​ല ന​ട​ന്ന ദി​വ​സ​ത്തെ മൊ​ബൈ​ൽ ഫോ​ണ്‍ കോ​ളു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി മ​ഹി​പാ​ൽ യാ​ദ​വ് ക​ഴി​ഞ്ഞ ദി​വ​സം ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ.​ജി.​സൈ​മ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യി​രു​ന്നു.

Related posts