ഭാ​ര്യ​യെ തൂ​മ്പകൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് കുടങ്ങി! തടസം പിടിക്കാന്‍ ചെന്ന സ്വന്തം മാതാവിന്റെ ശരീരത്തില്‍ ചൂട് വെള്ളം ഒഴിച്ചു; ഇങ്ങനെയൊക്കെ ചെയ്യാനുള്ള കാരണം…

കൊ​ട്ടാ​ര​ക്ക​ര : ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം തൂ​മ്പ കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​നെ പു​ത്തൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

തേ​വ​ല​പ്പു​റം ക​ണ്ണ​ങ്കോ​ട് സു​രേ​ഷ് ഭ​വ​നി​ൽ സു​ഭാ​ഷ് (40 )നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത് .ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം.

വീ​ടി​ന്‍റെ ആ​ധാ​രം പ​ണ​യം വെ​ക്കാ​ൻ ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഭാ​ര്യ​യെ ആ​ക്ര​മി​ക്കാ​ൻ കാ​ര​ണം.

അ​ക്ര​മം ക​ണ്ടു ത​ട​സം പി​ടി​ക്കാ​ൻ ചെ​ന്ന സ്വ​ന്തം മാ​താ​വി​ന്‍റെ ശ​രീ​ര​ത്തി​ലും പ്ര​തി ചൂ​ട് വെ​ള്ളം ഒ​ഴി​ച്ച് പൊ​ള്ളി​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. ഇ​തി​നു മു​ന്പ് ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽപ്പിച്ച കേ​സി​ലും അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം കാ​ണി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് സു​ഭാ​ഷ് .

കൊ​ടും അ​ക്ര​മ​വാ​സ​ന​യു​ള്ള സു​ഭാ​ഷി​നെ പു​ത്തൂ​ർ എ​സ്എ​ച്ച്ഒ സു​രേ​ഷ്കു​മാറിന്‍റെ നേ​തൃ​ത്വ​ത്തി​ൽ​പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ​ജ​യേ​ഷ് , എ​സ് ഐ ​മാ​രാ​യ ഭാ​സി, ന​ന്ദ​കു​മാ​ർ, എ​എ​സ്ഐ ​സ​ന്തോ​ഷ് ,വി​നോ​ദ്, മു​ഹ​മ്മ​ദ് ,റാ​ഷി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാൻഡ് ചെയ്തു.

Related posts

Leave a Comment