ഇതാവണം പത്രപ്രവർത്തനം..! സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് മാധ്യമം; പ്രവർത്തകർ സമൂഹത്തിന്‍റെ നന്മ യുടെ വാഹകരാകണമെന്നും ജി.സുധാകരൻ

sudhakaranകൊല്ലം: സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് മാധ്യമമെന്നും മാധ്യമ പ്രവർത്തകർ നന്മയുടെ പ്രചാരകരായിരിക്കണമെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. മാധ്യമ ധർമത്തിന് വിരുദ്ധമായ കാര്യങ്ങൾ ശ്രദ്ധനേടുന്ന ഈ കാലത്ത് പത്രമാധ്യമങ്ങളുടെ കടമയെക്കുറിച്ച് പുനർചിന്തനം ആവശ്യമായി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊല്ലത്ത് കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്യാന്തര വാർത്താ ചിത്രമേളയുടെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകകയായിരുന്നു മന്ത്രി.സർക്കാർ ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും പലമാധ്യമങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്.

ഹരിതകേരളം പോലെയുള്ള വിപ്ലവകരമായ പദ്ധതികൾക്കുപോലും അർഹിക്കുന്ന പ്രാധാന്യം കിട്ടുന്നുണ്ടോ എന്നത് പരിശോധിക്കണം. പലപ്പോഴും അനാവശ്യ വിവാദങ്ങൾക്ക് പിറകേയാണ് മാധ്യപ്രവർത്തകരുടെ സഞ്ചാരം. ഇത് പിന്നോട്ട് പോക്കാണ്. കാലം ഇത്തരം പ്രവൃത്തികളെ തമസ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്.ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, പ്രശസ്ത ഫോട്ടോഗ്രാഫർ ബേൺസ് ബ്യുവർമാൻ, മീഡിയ അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ്, അസി. സെക്രട്ടറി കെ.ആർ.പ്രമോദ്, പ്രസ് ക്ലബ് സെക്രട്ടറി ഡി. ജയകൃഷ്ണൻ, പ്രസിഡന്റ് സി വിമൽ കുമാർ, മാധ്യമ പ്രവർത്തകരായ ദീപക് ധർമടം, കെ. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts