അച്ഛന്റെ സ്വഭാവത്തിലെ നാണമാണ് എനിക്ക് കിട്ടിയിരിക്കുന്നത് ! സുഹാനാ ഖാന്റെ ചൂടന്‍ ഫോട്ടോഷൂട്ട് വൈറലാവുന്നു

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പുത്രി സുഹാന ഖാന്‍ ഇതുവരെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ആരാധകര്‍ക്ക് യാതൊരു പഞ്ഞവുമില്ല. സമൂഹമാധ്യമങ്ങളില്‍ സുഹാന ഇടുന്ന പോസ്റ്റുകള്‍ക്കെല്ലാം ലൈക്കുകളുടെയും കമന്റുകളുടെയും ബഹളമാണ്. ഏവരും കാത്തിരിക്കുന്നത് സുഹാനയുടെ സിനിമാ പ്രവേശനത്തെയാണ്.

ഫാഷന്‍ മാസികയായ വോഗിന്റെ ഓഗസ്റ്റ് മാസത്തിലെ മുഖചിത്രം സുഹാനയുടേതാണ്. ഫോട്ടോഷൂട്ടിന്റെ വിഡിയോ പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചൂടന്‍ വേഷത്തില്‍ സ്റ്റെലിഷായാണ് സുഹാന വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വിവിധ പോസുകളിലും വ്യത്യസ്ത വസ്ത്രങ്ങളിലും സുഹാന മിന്നി മറയുന്നു.

ഞാന്‍ സുഹാന ഖാന്‍, എന്റെ ജീവിതത്തിലെ ആദ്യ കവര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ആര്‍ക്കും അറിയാത്ത സുഹാനയെക്കുറിച്ചുള്ള രഹസ്യത്തിന് തന്റെ വളഞ്ഞ വിരലുകള്‍ താരം ഉയര്‍ത്തി കാണിക്കുന്നു.

ബ്ലാക്ക് മിറര്‍ പരമ്പരയാണ് നെറ്റ്ഫിക്‌സില്‍ ആദ്യമായി കാണാന്‍ തുടങ്ങിയതെന്നും സുഹാന പറയുന്നു. അച്ഛന്റെ സ്വഭാവത്തിലെ നാണമാണ് തനിക്ക് കൈമാറി കിട്ടിയതെന്നു ചോദ്യത്തോട് സുഹാന പ്രതികരിക്കുന്നുണ്ട്.

സുഹാനയുടെ അമ്മ ഗൗരി ഖാന്‍ ട്വിറ്ററിലൂടെ മകളുടെ ഫോട്ടോ ഷൂട്ട് വിഡിയോ പങ്കുവെച്ചിട്ടുണ്ട്. മകള്‍ മോഡലായ വോഗിന്റെ ഓഗസ്റ്റ് മാസത്തിലെ പതിപ്പ് പ്രകാശനം ചെയ്തത് ഷാരുഖ് ഖാനാണ്. മകള്‍ക്ക് അവസരം നല്‍കിയതിന് നന്ദി അറിയിക്കുന്നതായി മാഗസിന്‍ പ്രകാശനം ചെയ്ത് ഷാരുഖ് പറഞ്ഞു. സുഹാനയുെട സിനിമയിലേക്കുള്ള രംഗപ്രവേശനത്തിന്റെ ആദ്യ പടിയായാണ് ആരാധകര്‍ ഫോട്ടോഷൂട്ടിനെ കാണുന്നത്.

Related posts