എന്തായിരിക്കും കാരണം ? വൈപ്പിനില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍വച്ച് വിഷം കഴിച്ചു; കാരണംതേടി പോലീസ്

വൈ​പ്പി​ൻ: വൈ​പ്പി​നി​ൽ മൂ​ന്ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​ക​ളെ സ്കൂ​ളി​ൽ വ​ച്ച് വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​ക്ക​ൽ, പു​തു​വൈ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് വി​ഷം ക​ഴി​ച്ച​ത്. മൂ​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. അ​വ​ശ നി​ല​യി​ൽ ക​ണ്ടെ​ത്തി​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൂ​വ​രെ​യും ആ​ദ്യം ഞാ​റ​ക്ക​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൽ ര​ണ്ടു​പേ​ർ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. മൂ​വ​രും അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

എ​ലി​യെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കേ​ക്ക് ആ​ണ് ക​ഴി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ സി​ഐ പി.​കെ. മു​ര​ളി മൂ​വ​രു​ടേ​യും മൊ​ഴി​ശേ​ഖ​രി​ച്ചെ​ങ്കി​ലും കാ​ര​ണം എ​ന്തെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ജി​സ്ട്രേ​റ്റി​നെ​ക്കൊ​ണ്ട് ര​ഹ​സ്യ​മൊ​ഴി എ​ടു​പ്പി​ക്കാ​നാ​ണ് പോ​ലീ​സ് നി​ങ്ങു​ന്ന​ത്.

Related posts