പി​ഞ്ചു​കു​ഞ്ഞിനു ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​; ക​ര​ള്‍ പ​കു​ത്തു​ന​ൽ​കാ​ന്‍ ത​യാ​റാ​യ ഭാ​ര്യ​യും കു​ഞ്ഞും ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍; റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ച് ഭ​ര്‍​ത്താ​വ്


ഗാ​ന്ധി​ന​ഗ​ര്‍: പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ക​ര​ള്‍ പ​കു​ത്തു​ന​ൽ​കാ​ന്‍ ത​യാ​റാ​യ ഭാ​ര്യ​യും കു​ഞ്ഞും ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍ ക​ഴി​യു​മ്പോ​ള്‍ ഭ​ര്‍​ത്താ​വ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ചു. മ​ല​പ്പു​റം പെ​രു​ന്ത​ല്‍​മ​ണ്ണ വ​ള​പു​രം ക​രി​മ്പാ​ട​ത്ത് ജ​യേ​ഷാ (42) ണു ​ജീ​വ​നൊ​ടു​ക്കി​യ​ത്.

എ​ട്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ളു​ടെ ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ക​ഴി​ഞ്ഞ 20നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യ​ശേ​ഷം ജ​യ​ഷി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ചി​ങ്ങ​വ​നം റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍​നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത വി​ധ​മാ​യി​രു​ന്നു മൃ​ത​ദേ​ഹം. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​രി​ച്ച​ത് ജ​യേ​ഷ് ത​ന്നെ​യെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

മ​ക​ളു​ടെ ചി​കി​ത്സ​യും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും ന​ല്‍​കി​യ ആ​ഘാ​തം താ​ങ്ങാ​നാ​വാ​തെ​യാ​ണ് ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചി​ങ്ങ​വ​നം പോ​ലീ​സ്തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.

അ​ടു​ത്ത ആ​ഴ്ച കു​ട്ടി​യു​ടെ ക​ര​ള്‍ മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്പോ​ഴാ​ണ് ജ​യേ​ഷി​ന്‍റെ മ​ര​ണം.

Related posts

Leave a Comment