വേവിച്ച ഉരുളക്കിഴങ്ങിന്‍റെ തൊലി കളയാൻ ഇതാ ഒരു ഈസി ഹാക്ക്; വീഡിയോ വൈറൽ 

പ​ല വീ​ടു​ക​ളി​ലും വേ​വി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ് പ്ര​ധാ​ന ഭ​ക്ഷ​ണ​മാ​ണ്. എ​ന്നാ​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ് തി​ള​പ്പി​ച്ച് ത​ണു​ക്കാ​തെ മു​ഴു​വ​ൻ തൊ​ലി ക​ള​യു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്.

ചൂ​ടി​ൽ  വി​ര​ൽ​ പൊള്ളാതെ ഉ​രു​ള​ക്കി​ഴ​ങ്ങ് തൊ​ലി ക​ള​യാ​ൻ വേ​ഗ​മേ​റി​യ മാ​ർ​ഗ​മു​ണ്ടോ? വേ​വി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ തൊ​ലി ക​ള​യു​ന്ന​തി​നു​ള്ള ല​ളി​ത​മാ​യ ഒ​രു പ​രി​ഹാ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ ത​രം​ഗ​മാ​ണ്.

അ​ങ്കി​ത​നൂ​പ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ്  ഉ​രു​ള​ക്കി​ഴ​ങ്ങ് തൊ​ലി ക​ള​യു​ന്നതിനുള്ള ഹാ​ക്ക് പ​ങ്കി​ട്ടു. ഒ​രു പ്ലേ​റ്റി​ൽ വേ​വി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങു​ക​ൾ സ്ത്രീ ​നി​ര​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു. ആ​ദ്യം അ​വർ  പ​കു​തി​യാ​യി ഉരുളക്കിഴങ്ങ് മു​റി​ക്കു​ന്നു.

അ​ടു​ത്ത​താ​യി ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ തൊ​ലി ക​ള​യാ​ൻ വ​റു​ത്ത പൂ​രി​ക​ൾ എണ്ണയിൽ നിന്ന് കോരിയെടുക്കുന്നതിനായ് സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു സ്‌​കി​മ്മ​ർ ലാ​ഡി​ൽ അ​വർ ഉ​പ​യോ​ഗി​ക്കു​ന്നു. അ​തെ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്ന് ആ​ശ്ച​ര്യ​പ്പെ​ടു​ന്നു​ണ്ടോ?

 പ​കു​തി മു​റി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ് ലാ​ഡി​ൽ വെ​ച്ച് പ​തു​ക്കെ അ​മ​ർ​ത്തു​ന്നു. ​തു​ട​ർ​ന്ന് കി​ഴ​ങ്ങ് പ്ലേ​റ്റി​ൽ തെ​ന്നി തൊ​ലി സ്കി​മ്മ​ർ ലാ​ഡി​ലി​ന് മു​ക​ളി​ൽ ശേ​ഖ​രി​ക്ക​പ്പെ​ട്ടു. അ​ടു​ത്ത​താ​യി അ​വ​ൾ പീ​ൽ പു​റ​ത്തെ​ടു​ത്ത് മ​റ്റ് ഉ​രു​ള​ക്കി​ഴ​ങ്ങു​ക​ളു​മാ​യി പ്ര​ക്രി​യ തു​ട​ർ​ന്നു.

വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ 4.7 മി​ല്യ​ൺ വ്യൂ​ക​ളോ​ടെ ഹി​റ്റാ​യി മാ​റി. ഈ ​ഹാ​ക്ക് പ​ങ്കി​ട്ട​തി​ന് നി​ര​വ​ധി ആ​ളു​ക​ൾ സ്ത്രീ​യെ അ​ഭി​ന​ന്ദി​ച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment