മലപ്പുറത്ത് ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി; 31 കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റൂ​ർ മി​നി​കാ​പ്പ് സ്വ​ദേ​ശി നി​സാ​റി​ന്‍റെ ഭാ​ര്യ ജ​ലീ​സ (31) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡ്ഡി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി​ട്ടെ​ന്നാ​ണ് വി​വ​രം. നി​സാ​റി​ന്‍റെ വീ​ട്ടി​ൽ​വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി ത​ർ​ക്കം ന​ട​ന്നി​രു​ന്നു. ഇ​താ​ണോ ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്ക് ന​യി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.

യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ ദു​രൂ​ഹ​ത​യാ​രോ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വേ​ങ്ങ​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഖ​ബ​റ​ട​ക്കം ന​ട​ത്തും.

Related posts

Leave a Comment