പെരിങ്ങോം: വീട്ടില്‍ അതിക്രമിച്ച് കടന്ന്, നിസ്കരിക്കുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വര്‍ണമാല കവർന്നു. കുറ്റൂര്‍ കോയിപ്രയിലെ എ.പി. പാത്തുമ്മയുടെ (75) സ്വര്‍ണമാലയാണ് തസ്കരന് പൊട്ടിച്ചെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
വീട്ടില്‍ വയോധിക മാത്രമാണ് സംഭവ സമയത്തുണ്ടായിരുന്നത്. നിസ്കരിക്കുന്നതിനിടയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് പാത്തുമ്മയുടെ പിന്നിലെത്തി ഇവരുടെ കഴുത്തില്‍നിന്നും മാല പൊട്ടിച്ചെടുത്തത്.
നിസ്കാര സമയത്തിട്ടിരുന്ന തട്ടം ഊരിയെടുത്ത് വയോധികയുടെ മുഖം മുഴുവനായും മറച്ചശേഷം മോഷ്ടാവ് രണ്ട് കൈകൊണ്ട് വയോധികയുടെ കഴുത്തു പിടിച്ച് ഞെരിച്ച് നിശബ്ദയാക്കിയിരുന്നു. കൂടാതെ, വയോധികയുടെ കണ്ണില്‍ കുത്തി ഒന്നും കാണാന്‍ പറ്റാത്ത സാഹചര്യവുമുണ്ടാക്കി.
ഇതിന് ശേഷമായിരുന്നു ലോക്കറ്റോടുകൂടിയ രണ്ടര പവനോളം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് സ്ഥലം വിട്ടത്. ഇവരുടെ കൈകകളിലുണ്ടായിരുന്ന മൂന്നുവളകളും ഊരിയെടുത്തു. ശാരീരിക അസ്വസ്ഥതയിലായ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൈയിലെ മൂന്നു വളകള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്.
കണ്ണില്‍ കുത്തുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതോടെ വളകൾ ഊരിയെടുത്തത് വയോധിക അറിഞ്ഞിരുന്നില്ല. എന്നാല്‍, തസ്കരന് ഊരിയെടുത്ത വളകള്‍ മുണ്ടുപണ്ടമാണെന്ന് വയോധികയുടെ മകള്‍ പറഞ
