രാ​ത്രി​യി​ൽ വീ​ട് വി​ട്ടി​റ​ങ്ങി​യ യു​വ​തി ക​ട​ൽ​ത്തീ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ; നാ​ട്ടു​കാ​രും പോ​ലീ​സും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല

അ​മ്പ​ല​പ്പു​ഴ: യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ​ത്തീ​ര​ത്ത​ടി​ഞ്ഞു. ആ​ല​പ്പു​ഴ വാ​ട​ക്ക​ൽ തെ​ക്കേ പാ​ല​ക്ക​ൽ വീ​ട്ടി​ൽ ബെ​ൻ​ഡി​യ​ർ-​ജ​സീ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ലീ​ന(20)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് നീ​ർ​ക്കു​ന്നം മാ​ധ​വ​മു​ക്കി​നു സ​മീ​പ​ത്തെ തീ​ര​ത്ത​ടി​ഞ്ഞ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ന് ​വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ അ​ലീ​ന​യെ പി​ന്നീ​ട് കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സൗ​ത്ത് പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment