ഉ​ണ്ണി​ക​ളി​ല്ലാ​തെ ഉ​യി​രെ​ന്തി​ന്; എ​ൻ​ഐ​ടി പ്ര​ഫ​സ​റും ഭാ​ര്യ​യും ജീ​വ​നൊ​ടു​ക്കി; പോലീസ് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ പറയുന്ന കാര്യം ഇങ്ങനെ…

റൂ​ർ​ക്ക​ല: മ​ക്ക​ളി​ല്ലാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ഒ​ഡീ​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ൽ എ​ൻ​ഐ​ടി പ്ര​ഫ​സ​റും ഭാ​ര്യ​യും ജീ​വ​നൊ​ടു​ക്കി. ലൈ​ഫ് സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ റ​സു ജ​യ്ബാ​ല​നും (37) ഭാ​ര്യ മാ​ലി​നി​യു​മാ​ണ് (35) ജീ​വ​നൊ​ടു​ക്കി​യ​ത്. കു​ട്ടി​ക​ളു​ണ്ടാ​വാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

എ​ൻ​ഐ​ടി കാ​മ്പ​സി​ലെ വീ​ട്ടി​ലാ​ണ് ഇ​വ​രെ വി​ഷം​ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 14 ന് ​ശേ​ഷം ഇ​വ​രെ ര​ണ്ട് പേ​രെ​യും പു​റ​ത്ത് ക​ണ്ടി​രു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തു​മ്പോ​ൾ വീ​ട് അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ക​ത്ത് ലൈ​റ്റു​ക​ൾ തെ​ളി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

Related posts