എന്തിന് എന്നെയിങ്ങനെ വേദനിപ്പിക്കുന്നു്… ഇമ്രാന്‍ ഖാനെ പിച്ചക്കാരനാക്കി ഗൂഗിള്‍; ഇത് നീക്കം ചെയ്യണമെന്ന് പാകിസ്ഥാന്റെ ആവശ്യം…

ഗൂഗിള്‍ സേര്‍ച്ച് ഫലങ്ങള്‍ പലപ്പോഴും നമ്മളെ ഞെട്ടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ ഞെട്ടിയിരിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്. ഗൂഗിളില്‍ ‘ഭിക്ഷക്കാരന്‍’ എന്നര്‍ഥം വരുന്ന ‘ഭിഖാരി’ എന്ന വാക്ക് ടൈപ്പ് ചെയ്ത് തിരയുകയാണെങ്കില്‍ സേര്‍ച്ച് റിസല്‍ട്ടായി കിട്ടുന്നതാവട്ടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങളാണ്.

ഇതിനെതിരെ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാക്ക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ ഫലങ്ങള്‍ തന്നെയാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇത്തരം ഫലങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന്‍ ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്. ജമ്മു കാഷ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മറുപടിയായി പാക്കിസ്ഥാന്‍ അടുത്തിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചിരുന്നു. ചൈന, സൗദി അറേബ്യ, രാജ്യാന്തര നാണയ നിധി എന്നിവയില്‍ നിന്ന് കടം വാങ്ങി പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ജീവന്‍ നിലനിര്‍ത്തിയിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്.

ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ വീണ്ടും ഇമ്രാന്‍ ഖാന്‍ താരമായത്. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനിലെ തലതിരിഞ്ഞ അല്‍ഗോരിതം കാരണമാണ് ഇത്തരം ഫലങ്ങള്‍ ലഭിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗൂഗിളിന്റെ സങ്കീര്‍ണ്ണമായ അല്‍ഗോരിത്തിന്റെ ഇരയായിത്തീര്‍ന്നിരുന്നു. ‘ഇഡിയറ്റ്’ എന്ന വാക്ക് തേടുമ്പോള്‍ ലഭിച്ചിരുന്നത് ട്രംപിന്റെ ചിത്രങ്ങളായിരുന്നു. എന്തായാലും പാകിസ്ഥാന്റെ നിലവിലെ അവസ്ഥ പരിഗണിച്ചാല്‍ ഗൂഗിളിനെ കുറ്റം പറയാനാകില്ലെന്നാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.

Related posts