ഹാ​വൂ…​ഓ​സീ​സ് ര​ക്ഷ​പ്പെ​ട്ടു..! ആ​ഷ​സ് ര​ണ്ടാം ടെ​സ്റ്റി​ന് ആ​വേ​ശ സ​മ​നി​ല

ലോ​ഡ്സ്: ഇം​ഗ്ല​ണ്ട്-​ഓ​സ്ട്രേ​ലി​യ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റി​ന് ആ​വേ​ശ​ക​ര​മാ​യ സ​മ​നി​ല. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 267 എ​ന്ന വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സ് 47.3 ഓ​വ​റി​ൽ ആ​റി​ന് 154 എ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ ക​ളി അ​വ​സാ​നി​ച്ചു. സ്കോ​ർ: ഇം​ഗ്ല​ണ്ട് 258, അ​ഞ്ചി​ന് 258 ഡി​ക്ല​യേ​ർ​ഡ്. ഓ​സ്ട്രേ​ലി​യ 250, ആ​റി​ന് 154. ഇം​ഗ്ല​ണ്ടി​ന്‍റെ ബെ​ൻ സ്റ്റോ​ക്സാ​ണ് ക​ളി​യി​ലെ താ​രം.

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ എ​ട്ട് റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ ഇം​ഗ്ല​ണ്ട് അ​ഞ്ചി​ന് 258 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യോ​ടെ ബെ​ൻ സ്റ്റോ​ക്സാ​ണ് ഇം​ഗ്ല​ണ്ടി​നെ ന​യി​ച്ച​ത്. സ്റ്റോ​ക്സ് പു​റ​ത്താ​കാ​തെ 115 റ​ണ്‍​സ് നേ​ടി. ജോ​സ് ബ​ട്‌​ല​ർ (31) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ഇം​ഗ്ല​ണ്ട് പി​ടി​ച്ചു​ക​യ​റി. ബ​ട്‌​ല​ർ​ക്കു പി​ന്നാ​ലെ​യെ​ത്തി​യ ജോ​ണി ബെ​യ​ർ​സ്റ്റോ​യും (പു​റ​ത്താ​കാ​തെ 30 ) സ്റ്റോ​ക്സി​നു പി​ന്തു​ണ​യേ​കി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ക്രീ​സി​ലെ​ത്തി​യ ഓ​സീ​സി​ന് തു​ട​ക്കം ത​ന്നെ ത​ക​ർ​ച്ച നേ​രി​ട്ടു. ഡേ​വി​ഡ് വാ​ർ​ണ​ർ (5), ഉ​സ്മാ​ൻ ഖ​വാ​ജ (2) എ​ന്നി​വ​രെ ജോ​ഫ്ര ആ​ർ​ച്ച​ർ മ​ട​ക്കി. ഓ​സ്ട്രേ​ലി​യ​യ്ക്ക് 14 ഓ​വ​റി​ൽ 47 റ​ണ്‍​സ് നേ​ടി​യ​പ്പോ​ഴേ​ക്കും മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ടു മാ​ർ​ന്ന​സ് ല​ബു​ഷെ​യ്ൻ (59), ട്രാ​വി​സ് ഹെ​ഡ് (42 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ കൂ​ട്ടു​കെ​ട്ടാ​ണ് ഓ​സീ​സി​നെ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്.

എ​ന്നാ​ൽ ല​ബു​ഷെ​യ്ൻ, മാ​ത്യു വെ​യ്ഡ് (1), ക്യാ​പ്റ്റ​ൻ ടിം ​പെ​യ്ൻ (4) എ​ന്നി​വ​ർ കൂ​ടി മ​ട​ങ്ങി​യ​തോ​ടെ 41 ഓ​വ​റി​ൽ ആ​റി​ന് 149 റ​ൺ​സെ​ന്ന നി​ല​യി​ലെ​ത്തി ഓ​സീ​സ്. ഇ​തോ​ടെ ഇം​ഗ്ല​ണ്ട് ആ​വേ​ശ​ത്തി​ലാ​യി. എ​ന്നാ​ൽ തു​ട​ർ​ന്നു​ള്ള ഓ​വ​റു​ക​ൾ പ്ര​തി​രോ​ധി​ച്ച് ഓ​സീ​സ് മ​ത്സ​രം സ​മ​നി​ല​യി​ലാ​ക്കി. ജോ​ഫ്ര ആ​ർ​ച്ച​ർ, ജാ​ക്ക് ലീ​ഷ് എ​ന്നി​വ​ർ ഇം​ഗ്ല​ണ്ടി​നാ​യി മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ടെ​സ്റ്റ് ലീ​ഡ്സി​ൽ വ്യാ​ഴാ​ഴ്ച തു​ട​ങ്ങും.

Related posts