വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു; യു​വാ​വ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി സ്വ​യം വെ​ടി​യു​തി​ർത്തു ജീ​വ​നൊ​ടു​ക്കി

ജ​യ്പൂ​ർ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നു രാ​ജ​സ്ഥാ​നി​ൽ യു​വാ​വ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി ജീ​വ​നൊ​ടു​ക്കി. ഹേ​മ​ന്ദ് കു​മാ​ർ എ​ന്ന സോ​നു​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. രാ​ജ​സ്ഥാ​നി​ലെ ജ​ല​വാ​റി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഹേ​മ​ന്ദ് നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഹേ​മ​ന്ദ് ബു​ധ​നാ​ഴ്ച പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ണാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ 25 ത​വ​ണ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യ്ക്ക് ഉ​ത്ത​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ഹേ​മ​ന്ദ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ജീ​വ​നൊ​ടു​ക്കി​യ​ത്.

Related posts