ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ കൈ​ക്കൂ​ലി; വ​നി​താ ഡോ​ക്ട​ർ​ക്ക് ഒ​ന്ന​ര​വ​ർ​ഷം ക​ഠി​ന​ത​ട​വ്; മൂവാറ്റുപുഴയിൽ നടന്ന സംഭവം ഇങ്ങനെ…

മൂ​വാ​റ്റു​പു​ഴ: ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ വ​നി​താ ഡോ​ക്ട​ർ​ക്ക് ഒ​ന്ന​ര വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യി​രു​ന്ന സാ​ജി​റ ഭാ​സി​ക്കാ​ണ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

മൂ​ന്നു കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി​നി നാ​ലാ​മ​തും ഗ​ർ​ഭി​ണി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു ഭ​ർ​ത്താ​വി​നൊ​പ്പം ഡോ.​സാ​ജി​റാ ഭാ​നു​വി​നെ കാ​ണാ​നെ​ത്തി​യ​ത്. എ​ന്നാ​ൽ ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​ന്ന​തി​നു 1500 രൂ​പ കൈ​ക്കൂ​ലി ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നു ദ​ന്പ​തി​ക​ൾ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ചു. വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ ഡോ.​സാ​ജി​റ കൈ​യോ​ടെ പി​ടി​യി​ലാ​യി. 2004 ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Related posts